ad

Ticker

6/recent/ticker-posts

യുണൈറ്റഡ് നേഷൻസ് എസ്ഡിജിഎൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ.ജോൺസൺ വാലയിൽ ഇടിക്കുളയെ മാതൃവിദ്യാലയം അനുമോദിച്ചു.

തലവടി:യുണൈറ്റഡ് നേഷൻസ് എസ്ഡിജിഎൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ.ജോൺസൺ വാലയിൽ ഇടിക്കുളയെ  മാതൃവിദ്യാലയം അനുമോദിച്ചു.കഴിഞ്ഞ നാല്  പതിറ്റാണ്ടായി  പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമാണ് തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ ജോൺസൺ വാലയിൽ ഇടിക്കുള .

2030 ന് മുമ്പായി ലോകരാജ്യങ്ങൾ പരിഹാരം കാണേണ്ട പതിനേഴ് വിഷയങ്ങൾ ഉൾപ്പെടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ രാജ്യത്ത് പ്രചരിപ്പിക്കുകയും ജനങ്ങളുടെ ഇടയിൽ ബോധവത്ക്കരണം നടത്തുകയും ആണ് പദ്ധതി.അടുത്ത അഞ്ചു വർഷത്തേക്ക് ആണ്  ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയെ തെരെഞ്ഞെടുത്തത്. വിവിധ ലോക രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 42  പേരിൽ ഒരാൾ ആണ് തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ജനറൽ  സെക്രട്ടറി കൂടിയായ  ഡോ.  ജോൺസൺ വാലയിൽ ഇടിക്കുള. സ്കൂൾ അങ്കണത്തില്‍ നടന്ന ചടങ്ങില്‍  പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയെ ഷാൾ അണിയിച്ച് അനുമോദിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന ട്രഷറാർ എബി മാത്യു ചോളകത്ത്,ജിബി ഈപ്പൻ, അദ്ധ്യാപരായ മേഴ്സി മാത്യു,ആൻസി ജോസഫ്,സൂസൻ വി.ഡാനിയേൽ,ഫാത്തിമ കബീർ, പ്രവീണ സുരേഷ്,സംഗീത എം. കെ,ജോസി സാറാ ജോർജ്ജ്,നീതു മാത്യു, രമ്യ ബാബു വിൻ്റു മെറിൻ ജെയിംസ്, ശ്രീകാന്ത് ആർ,ആര്യ ജോസ്,ജോബിൻ ജോസഫ്, റെജീന സാമുവൽ, സൗമ്യ പി.എസ്, സ്ക്കൂൾ ലീഡർ വിജിൽ വർക്കി എന്നിവർ പങ്കെടുത്തു.
ന്യുയോർക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംങ്ങ് ഔട്ട്സ്റ്റാൻ്റിങ്ങ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് ജേതാവായ ഡോ. ജോൺസൺ വി ഇടിക്കുള 1986ൽ വേൾഡ് വിഷനിലൂടെയാണ് പൊതു പ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചത്.പ്രാദേശികവും അന്തർദേശീയവുമായ നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ ഇദ്ദേഹത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ, ഡാനിയേൽ എന്നിവർ മക്കളുമാണ്.
Uploaded Image

Post a Comment

0 Comments