ad

Ticker

6/recent/ticker-posts

വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍  വേൾഡ് കപ്പ് ഭാഗ്യശാലി സാനിയയ്ക്ക് ഇനി സൈക്കിളില്‍ സ്കൂളിലെത്താം.

തലവടി :പുതുവത്സര ദിനത്തിൽ സാനിയയെ തേടി സമ്മാനമെത്തി.ഇനി സാനിയയ്ക്ക് സൈക്കിളില്‍  സ്കൂളിലെത്താം.വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള  വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍  വേൾഡ് കപ്പിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പ്രവചന മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലിയാണ്  എടത്വ കറുകയിൽ സാനിയ സനീഷ്. പൂർവ്വ വിദ്യാർത്ഥി സംഘടനയും ഒപ്പം 
ട്രൂ ലൈൻ മീഡിയയുടെയും ചേർന്ന് നടത്തിയ ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ  സൈക്കിൾ  സാനിയയ്ക്ക് സമ്മാനിച്ചു.വെള്ളപ്പൊക്കം മൂലം രണ്ട് തവണ മാറ്റി വച്ച ചടങ്ങാണ് ചിങ്ങപുലരിയിൽ നടന്നത്.
Uploaded Image


പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍  സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരത്തിനിടയിൽ ആണ്  വേൾഡ് കപ്പ്  നേടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പേര് വിദ്യാർത്ഥികൾ എഴുതി സ്കൂളിലെ പ്രവചന പെട്ടിയില്‍  നിക്ഷേപിച്ചിരുന്നു.ലോക കപ്പ് കിരീടം സ്പെയിന്‍ നേടുമെന്ന് പ്രവചനം നടത്തിയ വിദ്യാർത്ഥികളിൽ നിന്ന് നറുക്കെടുപ്പ് നടത്തിയപ്പോൾ ആണ് നാലാം ക്ലാസുകാരി സാനിയ അർഹത നേടിയത്.പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിച്ചു.പൂർവ്വ വിദ്യാർത്ഥി സംഘടന ട്രഷറാർ എബി മാത്യു ചോളകത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലോക രാജ്യങ്ങളിൽ നിന്നും ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ 42  അംബാസഡമാരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ  സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുളയെ ചടങ്ങിൽ ആദരിച്ചു. കൺവീനർ ജിബി ഈപ്പൻ, സ്കൂൾ  സ്പോർട്ട്സ്  കൺവീനർ രമ്യ ബാബു , മേഴ്സി മാത്യു,
ആൻസി ജോസഫ്,സൂസൻ വി. ഡാനിയേൽ,ഫാത്തിമ കബീർ, പ്രവീണ സുരേഷ്,സംഗീത എം. കെ,ജോസി സാറാ ജോർജ്ജ്,നീതു മാത്യു, വിൻ്റു മെറിൻ ജെയിംസ്, ശ്രീകാന്ത് ആർ,ആര്യ ജോസ്,ജോബിൻ ജോസഫ്, റെജീന സാമുവൽ, സൗമ്യ പി.എസ്, സ്ക്കൂൾ ലീഡർ വിജിൽ വർക്കി എന്നിവർ പ്രസംഗിച്ചു.
Uploaded Image

Post a Comment

0 Comments