തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമി ചെയർമാനായി ചുമതലയേറ്റ ഗായകൻ ജി. വേണുഗോപാലിന് അനന്തപുരി പൗരസ്വീകരണം നൽകുന്നു. പ്രേംനസീർ സുഹൃത് സമിതിയുടെ നേതൃത്വത്തിൽ 11ന് തിരുവനന്തപുരത്തെ തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായണൻ ഉപഹാരം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് സമിതി ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.
വൈകുന്നേരം 5.30ന് നടക്കുന്ന സംഗീതസന്ധ്യ സംഗീതജ്ഞൻ ദർശൻ രാമൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകുന്നേരം 6 മുതൽ രാത്രി 10 വരെ പ്രേം സിംഗേഴ്സിന്റെ ഗാനമേളയും അരങ്ങേറും.

0 Comments