ad

Ticker

6/recent/ticker-posts

മഹാത്മാജി പുരസ്‌കാര ജേതാവ് കെ.കെ. നാസറിന് ആദരം

Uploaded Image

കോട്ടക്കൽ: കേരളത്തിലെ മികച്ച മുനിസിപ്പൽ ചെയർപേഴ്സണുള്ള ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ മഹാത്മാജി പുരസ്‌കാരം നേടിയ കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ.കെ. നാസർ സാഹിബിനെ നഗരസഭാ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആദരിച്ചു.

കോട്ടക്കൽ നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ജീവനക്കാരെയും ജനങ്ങളെയും ചേർത്തുനിർത്തി നഗരസഭയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്ന കെ.കെ. നാസർ സാഹിബിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം വിലയിരുത്തപ്പെടുന്നത്. ജനക്ഷേമത്തിനും നഗരസഭയുടെ പുരോഗതിക്കുമായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള ഈ അംഗീകാരം കോട്ടക്കലിന് അഭിമാനമായി.

ചടങ്ങിൽ നഗരസഭാ സെക്രട്ടറി ടി. അനുപമ ഉപഹാരം നൽകി. വൈസ് ചെയർപേഴ്സൺ റംല ടീച്ചർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുലൈമാൻ പാറമ്മൽ, സൂപ്രണ്ട് സുധീഷ്, സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഹുസൈൻ, സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു. സജീഷ് നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments