വളാഞ്ചേരി: എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദിൽ, ജില്ലാ പ്രസിഡന്റ് എം. സുജിൻ എന്നിവർക്കെതിരെ ആശുപത്രിയിൽ കയറി വധശ്രമം നടത്തിയെന്നാരോപിക്കുന്ന എം.എസ്.എഫ് പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ–ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ വളാഞ്ചേരി ടൗണിൽ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു.
എ.കെ.ജി സെന്റർ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. ഷഫീക്ക് ഉദ്ഘാടനം ചെയ്തു.
എസ്.എഫ്.ഐ ഏരിയ സെക്രട്ടറി കെ. നിഖിൽ അധ്യക്ഷത വഹിച്ചു. സി. സുമേഷ്, പി.കെ. ശ്യാംലാൽ, വി.പി. സബ്നേഷ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം. അഖിൽ സ്വാഗതവും എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് കെ. അൻഷിദ് നന്ദിയും പറഞ്ഞു.

0 Comments