ad

Ticker

6/recent/ticker-posts

ഉത്തര കേരളത്തിലെ ഏറ്റവും മികച്ച വിമന്‍ ആന്റ് ചില്‍ഡ്രന്‍ സെന്റര്‍ കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍


കോട്ടക്കല്‍: സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ചികിത്സാ രംഗത്ത് ഉത്തര കേരളത്തിലെ ഏറ്റവും മികച്ച സംവിധാനങ്ങളോട് കൂടിയ വിമന്‍ ആന്റ് ചില്‍ഡ്രന്‍ സെന്റര്‍ കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രസവ-സ്ത്രീരോഗ ചികിത്സാ മേഖലയിലും, നവജാത ശിശുക്കളുടേയും, കുഞ്ഞുങ്ങളുടേയും ചികിത്സാ മേഖലയിലും ഉത്തര കേരളം ഇതുവരെ ദര്‍ശിക്കാത്ത ആഗോള നിലവാരമുള്ള സൗകര്യങ്ങളാണ് ആസ്റ്റര്‍ മിംസ് വിമന്‍ ആന്റ് ചില്‍ഡ്രന്‍ സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്.


കോട്ടക്കല്‍ ആസ്റ്റര്‍ മിംസിനോട് ചേര്‍ന്നുകൊണ്ട് തന്നെ ദേശീയപാതയോരത്ത് ആരംഭിച്ചിരിക്കുന്ന പുതിയ സെന്ററില്‍ 75 കിടക്കകളാണ് പ്രാഥമികമായി ലഭ്യമാകുന്നത്. നവജാത ശിശുക്കളുടെ അടിയന്തരഘട്ട പരിചരണത്തിനായി ലോകോത്തര നിലവാരങ്ങളോടെ സജ്ജീകരിച്ച 28 കിടക്കകളുള്ള ലെവല്‍ 3 എന്‍ ഐ സി യു, കുഞ്ഞുങ്ങളുടെ അടിയന്ത്ര പരിചരണത്തിനായി ഏറ്റവും മികച്ച പീഡിയാട്രിക് ഐ സി യു, പ്രസവസമയത്ത് ഭര്‍ത്താവിന്റെയോ കുടുംബാംഗങ്ങളുടേയോ സാമീപ്യം ആഗ്രഹിക്കുന്നവര്‍ക്ക് ലേബര്‍ ഡെലിവറി സ്യൂട്ട്, സ്യൂട്ട് റൂം, ഗര്‍ഭിണികള്‍ക്കായുള്ള ആസ്റ്റര്‍ നര്‍ച്ചര്‍ പ്രോഗ്രാം, എന്നിവയും സമാനതകളില്ലാത്തതാണ്.

ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരി പി. എസ്. ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി സി എം എസ് ഡോ. സുമിത് എസ് മാലിക്, നൗഷാദ് സി എച്ച് (സീനിയര്‍ മാനേജര്‍-ഓപ്പറേഷന്‍സ്), ശ്രീഹരി (ഓപ്പറേഷന്‍സ് മാനേജര്‍), ഗൈനക് വിഭാഗത്തിലെയും, പീഡിയാട്രിക് വിഭാഗത്തിലെയും നവജാത ശിശുവിഭാഗത്തിലെയും ഡോക്ടര്‍മാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. 

Post a Comment

0 Comments