ad

Ticker

6/recent/ticker-posts

ആസ്റ്റര്‍ ലാബ് പെരിന്തല്‍മണ്ണയില്‍ ആരംഭിച്ചു.


പെരിന്തല്‍മണ്ണ: ആഗോളതലത്തിലെ ഏറ്റവും വലിയ ആതുരസേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ലാബ്‌സിന്റെ പത്തോളജി വിഭാഗം പെരിന്തല്‍മണ്ണയില്‍ ആരംഭിച്ചു. പതിവ് പരിശോധനകളും സ്‌പെഷ്യലിസ്റ്റ് പരിശോധനകളുമടക്കം 2500ല്‍ അധികം രോഗനിര്‍ണ്ണയ പരിശോധനകള്‍ക്കുള്ള സൗകര്യങ്ങള്‍ ആസ്റ്റര്‍ ലാബ്‌സില്‍ ലഭ്യമാണ്. ഉത്തര കേരളത്തിലെ ഏറ്റവും വിപുലമായ രോഗനിര്‍ണ്ണയ സംവിധാനങ്ങളാണ് ഇതോടെ പെരിന്തല്‍മണ്ണയില്‍ ലഭ്യമാകുന്നത്.


കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന് പുറമെ മലപ്പുറം ജില്ലയിലെ ആസ്റ്റര്‍ ഗ്രൂപ്പിന്റെ രണ്ടാമത്തെ സംരംഭം കൂടിയാണ് പെരിന്തല്‍മണ്ണയിലെ ആസ്റ്റര്‍ ലാബ്‌സ്. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള പരിശോധനാ സംവിധാനങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ മാനുഷികമായ തെറ്റുകള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ ഏറെക്കുറെ ഇല്ലാതാക്കുവാന്‍ സാധിക്കും. പൊതുവായ രക്ത-മൂത്ര-മല പരിശോധനകള്‍, ബയോപ്‌സി പരിശോധനകള്‍, സങ്കീര്‍ണ്ണവും വിശദവുമായ ബയോകെമിസ്ട്രി, ഹെമറ്റോളജി, മൈക്രോബയോളജി, ക്ലിനിക്കല്‍ പത്തോളജി, ഹിസ്‌റ്റോപത്തോളജി, സൈറ്റോജെനിറ്റിക്‌സ്, മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക്‌സ്, ഫ്‌ളോസൈട്രോമെട്രി മുതലായ പരിശോധനകളെല്ലാം തന്നെ കുറഞ്ഞ നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

ബഹു. പെരിന്തല്‍മണ്ണ എം എല്‍ എ ശ്രീ. നജീബ് കാന്തപുരം ഉദ്ഘാടനം നിര്‍വ്വഹിച്ചു. പെരിന്തല്‍മണ്ണയുടെ ആരോഗ്യ പരിപാലന രംഗത്ത് നിര്‍ണ്ണായമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ആസ്റ്റര്‍ലാബ്‌സിന് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആസ്റ്റര്‍ മിംസ് കേരള റീജ്യണല്‍ ഡയറക്ടര്‍ ശ്രീ. ഫര്‍ഹാന്‍ യാസിന്‍ മുഖ്യാതിഥിയായിരുന്നു. ' വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരമാണ് ആസ്റ്റര്‍ ഗ്രൂപ്പിന്റെ മുഖമുദ്ര, അതുകൊണ്ട് തന്നെ രോഗചികിത്സയിലും നിര്‍ണ്ണയത്തിലും ആസ്റ്റര്‍ ലാബ്‌സിന്റെ സാന്നിദ്ധ്യം മലപ്പുറം ജില്ലയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും ഗുണകരമായ നേട്ടങ്ങള്‍ക്ക വഴിയൊരുക്കും' എന്ന് അദ്ദേഹം പറഞ്ഞു. ആസ്റ്റര്‍ ലാബ്‌സ് സി ഒ ഒ ശ്രീ. അനിന്ത്യ ചൗധരി, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ സി എം എസ് ഡോ. ഹരി പി എസ് മുതലായവര്‍ സംസാരിച്ചു.

Post a Comment

1 Comments

  1. Great initiative by Aster Lab.no proper labs in perinthalmanna

    ReplyDelete