ad

Ticker

6/recent/ticker-posts

താനൂർ തിരൂർ പാതയിൽ വീണ്ടും അപകടം. വ്യാഴാഴ്ച പുലർച്ചെ1 :30 ഓടെയാണ് അപകടം നടന്നത്

കോഴിക്കോട് ഭാഗത്തു നിന്നും  എറണാകുളം ഭാഗത്തേക്ക് പോകുന്ന ഗ്യാസ് ടാങ്കറും തൃശ്ശൂരിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കണ്ടെയ്നർ ലോറിയും ആണ് താനൂർ മൂലക്കൽ വച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗ്യാസ് ടാങ്കർ ഡ്രൈവർ തമിഴ്നാട് സ്വദേശി രാജന് പരിക്കുപറ്റി. ഒരു മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ്  ലോറി ക്കുള്ളിൽ പെട്ട സാജിനെ പുറത്തെടുത്തത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോലീസ് വളണ്ടിയർ മാരായ സലാം അഞ്ചുടി, ജാബിർ, ഷഫീഖ് ബാബു, ബഷീർ, ആഷിക് താനൂർ, താനൂർ പോലീസ് നാട്ടുകാർ  എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി, അതിൽ പെട്ട ലോറികൾ ക്രെയിൻ ഉപയോഗിച്ച് റോഡിന്റെ ഇരുവശങ്ങളിലേക്കും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Post a Comment

0 Comments