ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. പസഫിക്കിലെ ദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിറകെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും.
ന്യൂസിലാന്‍ഡിലെ പ്രധാന നഗരമായ ഓക്‌ലാന്‍ഡില്‍ വെടിക്കെട്ടോടെയാണ് ലോകം പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡിലാണ് ആദ്യം പുതുവര്‍ഷാഘോഷം തുടങ്ങുക. ഓസ്‌ട്രേലിയയും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ ആഘോഷങ്ങള്‍ തുടങ്ങി.

0 Comments