നിലമ്പൂർ മമ്പാട് 55 കാരി യായ വീട്ടമ്മയ്ക്ക് ക്രൂരമായ ലൈംഗിക പീഡനവും മാരകമായ ദേഹോപദ്രവവും,
17 കാരൻ പോലീസ് പിടിയിൽ , കഴിഞ്ഞ 28ന് വെള്ളി ഉച്ചയ്ക്ക് ഭർത്താവ് പള്ളിയിൽ പോയ സമയത്താണ് ഒറ്റയ്ക്കായിരുന്നു സ്ത്രീയുടെ വീട്ടിലേക്ക് യുവാവ് പിൻവാതിലിലൂടെ കയറിവന്ന് ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയും ചുറ്റിക കൊണ്ട് തലക്കടിച്ചു ദേഹോപദ്രവം ഏൽപ്പിക്കുകയും വീട്ടിലുണ്ടായിരുന്ന രണ്ടു മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയും ചെയ്തത്, വീട്ടമ്മ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്, സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെയെ ജില്ലാ പോലീസ് മേധാവി സുജിത് ദാസ് IPS ന്റെ നിര്‍ദേശ പ്രകാരം നിലമ്പൂര്‍ Dysp സാജു കെ എബ്രഹാം ന്റെ നേതൃത്തിലുള്ള Si നവീന്‍ ഷാജ് M.Assainar , Scpo സുനില്‍ NP എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘം കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചു രാത്രി പത്തുമണിയോടെ സാഹസികമായി പിടികൂടി , പ്രതി മുമ്പും കോഴിക്കോട് പന്തീരാങ്കാവ് പോലീസിൽ ബൈക്ക് മോഷണ കേസിൽ പിടിയിലായ ആളാണ്. പ്രതി കവർച്ചചെയ്ത രണ്ട് മൊബൈൽഫോണുകളിൽ ഒരെണ്ണം മഞ്ചേരി മൊബൈൽ ഷോപ്പിലും മറ്റൊരെണ്ണം കോഴിക്കോട് ഒരു സുഹൃത്തിനും വിറ്റതായി പ്രതി മൊഴി നൽകി. സ്വന്തമായി ബൈക്ക് വാങ്ങാൻ പണം കണ്ടെത്താനാണ് മോഷണം നടത്താൻ എത്തിയതെങ്കിലും എതിർത്ത വീട്ടമ്മയ്ക്ക് ക്രൂരമായ പീഡനമാണ് ഏൽക്കേണ്ടിവന്നത്, വീട്ടമ്മയുമായി പിടിവലിക്കിടയിൽ പ്രതിയുടെ കൈത്തണ്ടയിൽ വീട്ടമ്മയുടെ കടിയേറ്റ പാടും കാണുന്നുണ്ട്. വീട്ടമ്മക്ക് തോള് എല്ലിനും തലയോട്ടിക്കും സാരമായ പരിക്ക് പറ്റിയിട്ടുണ്ട് . പ്രതിയെ തെളിവെടുപ്പിന് ശേഷം ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കും, സംഭവ സ്ഥലം ഉയർന്ന ഉദ്യോഗസ്ഥരും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സന്ദര്‍ശിച്ചു തെളിവുകള്‍ ശേഖരിച്ചു
2 Comments
OHHH AVAN SISU AANU KASHTAM
ReplyDeletekazhuveriyude sunna chethikkalayanam..
Delete