കണ്ണൂർ∙ മാടായിപ്പാറയിൽ വീണ്ടും സിൽവർ ലൈൻ കല്ലുകൾ പിഴുതു മാറ്റി. മാടായിപ്പാറ റോഡരികിൽ സർവേക്കല്ലുകൾ കൂട്ടിയിട്ട് റീത്ത് വച്ചിട്ടുണ്ട്. രാവിലെയോടെയാണു സംഭവം ശ്രദ്ധയിൽ പെട്ടത്: കഴിഞ്ഞ ദിവസം പാറക്കുളത്തിനു സമീപവും സർവേക്കല്ല് പിഴുതു മാറ്റിയിരുന്നു. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

0 Comments