ad

Ticker

6/recent/ticker-posts

ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട 2 പേരെയും പോലീസ് പിടികൂടി.


 ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതിയടക്കം 2 പേരെയും  പോലീസ് ഓടിച്ചിട്ട്  പിടികൂടി. കാക്കനാടിനടുത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്.  പോലീസ് എത്തിയതോടെ ഓടാൻ ശ്രമിച്ച ഇരുവരെയും പിന്നാലെ ഓടി കീഴ്പ്പെടുത്തുകയായിരുന്നു.   ഇന്നലെ രാത്രി 11 മണിയോടെയാണ് പിടിച്ചുപറി കേസിൽ അറസ്റ്റിലായ   ചേരാനെല്ലൂർ സ്വദേശി അരുൺ സെബാസ്റ്റ്യൻ,  ആന്‍റണി ഡി കോസ്റ്റ എന്നിവർ രക്ഷപ്പെട്ടത്. മയക്ക് മരുന്ന്, പിടിച്ചുപറി അടക്കം 7 ലേറെ കേസുകളിൽ  പ്രതികളാണിവർ. രണ്ട് സെല്ലുകളിലായി നിർത്തിയ പ്രതികൾ പോലീസിന്‍റെ ശ്രദ്ധതിരിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി വ്യാപക തെരച്ചിലാണ് പൊലീസ് നടത്തിയത്. സംഭവസമയത്ത് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ‍ര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവും എന്നാണ് സൂചന. 


Post a Comment

0 Comments