ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ കശ്മീരി പണ്ഡിറ്റ് സഹോദരങ്ങള്‍ക്ക് തീവ്രവാദികളുടെ വെടിയേറ്റു. വെടിയേറ്റവരില്‍ ഒരാൾ തൽക്ഷണം മരിച്ചു. സഹോദരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോപ്പിയാൻ ജില്ലയിലെ ആപ്പിൾ തോട്ടത്തിലാണ് വെടിവെപ്പുണ്ടായത്. സുനിൽ കുമാർ എന്നയാളാണ് മരിച്ചത്. സഹോദരൻ പിന്‍റു കുമാർ വെടിയേറ്റ് ചികിത്സയിലാണ്. മൂന്ന് മാസം മുമ്പ് ബുഡ്ഗാമിൽ സർക്കാർ ഓഫീസിൽ ഒരു കശ്മീരി പണ്ഡിറ്റിനെ തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ മറ്റൊരു ആക്രമണമുണ്ടായത്.
0 Comments