ad

Ticker

6/recent/ticker-posts

ലാവലിൻ,സ്വർണക്കടത്ത് കേസുകൾ ഇന്ന് സുപ്രീകോടതി പരിഗണിച്ചേക്കും

തിരുവനന്തപുരം: സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് നിർണായക ദിവസം. ലാവലിന്‍ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. സ്വർണക്കടത്ത് കേസിൽ തുടർ വിചാരണ നീട്ടിവയ്ക്കണമെന്ന ഇ.ഡിയുടെ ഹർജിയും സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ലാവലിൻ കേസിൽ സി.ബി.ഐയുടെ അപ്പീൽ മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന എട്ടാമത്തെ കേസായി ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്. 30-ാമത്തെ കേസാണ് ഇ.ഡിയുടെ ഹർജി. രണ്ട് കേസുകളിലും കോടതി വിധി കേരളത്തിൽ വലിയ അലയൊലികൾ സൃഷ്ടിക്കും  ലാവലിൻ കേസിൽ പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ നൽകിയ അപ്പീലും ഹൈക്കോടതിയുടെ വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹർജിയും പരിഗണനയിലാണ്. ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സെപ്റ്റംബർ 13ന് പരിഗണിക്കുമെന്നായിരുന്നു മുൻ ചീഫ് ജസ്റ്റിസ് യു യു ലളിത് അന്ന് വ്യക്തമാക്കിയിരുന്നത്. നിരവധി തവണ മാറ്റിവച്ചതിനാൽ വിശദമായ വാദം ഇന്ന് നടന്നേക്കും. 

Post a Comment

0 Comments