മലപ്പുറം മാറാക്കര : മാറാക്കര ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ മീസിൽസ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായുള്ള ഇന്റർസെക്ടൽ മീറ്റിംഗ് മാറാക്കര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ ഉമ്മറലി കരേക്കാട് ന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ശ്രീമതി സജ്‌ന ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രതിരോധ പ്രവർത്തന ബോധവത്കരണ ക്യാമ്പയിൻ 28,29,30 തിയ്യതികളിൽ എല്ലാ വാർഡുകളിലെയും അംഗൻവാടികളും സ്കൂളുകളും കേന്ദ്രീകരിച്ച് നടത്തുന്നതിന് തീരുമാനിച്ചു. ബോധവത്കരണ ക്ലാസുകൾ കുടുംബശ്രീകളിലും അംഗൻവാടികളിലും നടത്തുക, സ്കൂൾ കുട്ടികളിൽ ബോധവത്കരണം, പ്രതിജ്ഞ എന്നിവ നടത്തുന്നതിനും തീരുമാനിച്ചു. കുത്തിവെപ്പ് എടുക്കാത്ത കുട്ടികളെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പരമാവധി എത്തിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചു.
പഞ്ചായത്ത് ഇന്റർസെക്ടൽ മീറ്റിംഗിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പാമ്പലത്ത് നജ്മത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ മെഡിക്കൽ ഓഫീസർ ഡോ. സുൽത്താൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. പ്രദീപ് ബി. പിള്ള എന്നിവർ ക്‌ളാസ്സെടുത്തു. യോഗത്തിൽ ജൂനിയർ ഹെൽത്തിൻസ്‌പെക്ടർ ശ്രീ. ഹഫീസ് ഷാഹി പബ്ലിക് ഹെൽത്ത് നഴ്‌സ് ശ്രീമതി ഇന്ദു, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ ഫസ്ന ജാബിർ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ജിനി, യൂനാനി മെഡിക്കൽ ഓഫീസർ ഡോക്ടർ അബ്ദുൽ നാസർ, ജനപ്രതിനിധികളായ സർവ്വശ്രീ ശരീഫ ബഷീർ, അനീസ്, ജാഫർ, റാബിയ, മുഫീദ അൻവർ,നിമിഷ, op കുഞ്ഞുമുഹമ്മദ്, സജിത ടീച്ചർ, ആബിദ്, നാസർ ബാവ, ഷംല ബഷീർ തുടങ്ങിയവർ സംസാരിച്ചു.
0 Comments