ad

Ticker

6/recent/ticker-posts

തൊഴിലാളികൾക്കായി സ്നേഹ സമ്മാനം; ഡിസ്‌നി വേൾഡ് മുഴുവനായി ബുക്ക്‌ ചെയ്ത് മുതലാളി

ഏത് തൊഴിലാളിയും ആഗ്രഹിക്കും ഇതുപോലൊരു മുതലാളിയെ ലഭിക്കാൻ. നാനാ രാജ്യങ്ങളിലായി തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്ക് വളരെ വിലയേറിയ സമ്മാനമാണ് ഇദ്ദേഹം നൽകിയത്. തന്‍റെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമായി മൂന്ന് ദിവസത്തേക്ക് ഡിസ്നി വേൾഡ് ഒന്നാകെ ബുക്ക് ചെയ്തിരിക്കുകയാണ് ഇദ്ദേഹം. മൾട്ടിനാഷണൽ ഹെഡ്ജ് ഫണ്ട് ആൻഡ് ഫിനാൻഷ്യൽ സർവീസസ് കമ്പനിയായ സിറ്റാഡൽ എൽഎൽസിയുടെ ചീഫ് എക്സിക്യൂട്ടീവ് കെൻ ഗ്രിഫിൻ ആണ് തൊഴിലാളികൾക്കായി സ്നേഹസമ്മാനം ഒരുക്കിയിരിക്കുന്നത്. ന്യൂയോർക്ക്, ഹൂസ്റ്റൺ, പാരീസ്, സൂറിച്ച്, മറ്റ് നഗരങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള തന്‍റെ ജീവനക്കാരുടെ വിമാന ടിക്കറ്റ്, ഹോട്ടലിലെ താമസം, ഭക്ഷണം, വിനോദ പരിപാടികൾ എന്നിവയുടെയെല്ലാം മുഴുവൻ തുകയും നൽകിയെന്ന് മാത്രമല്ല, ഇതിന് വേണ്ട സജീകരണങ്ങളെല്ലാം അദ്ദേഹം ഒരുക്കുകയും ചെയ്തു.

Post a Comment

0 Comments