ad

Ticker

6/recent/ticker-posts

ബി.ടി.എസ് ആരാധികക്ക് സർപ്രൈസ്! ബി.ടി.എസ് തീമിൽ പിറന്നാൾ കേക്ക് ഒരുക്കി ബന്ധുക്കൾ

ലോകമെമ്പാടുമുള്ള കുട്ടികളും, മുതിർന്നവരും ഒരുപോലെ ആസ്വദിക്കുന്ന കൊറിയൻ സംഗീത ബാൻഡ് ആണ് ബി.ടി.എസ്. ബാൻഡിലെ അംഗങ്ങൾ വേർപിരിയുന്നുവെന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് വന്ന വാർത്ത ആരാധകരെ തെല്ലൊന്നുമല്ല വിഷമത്തിലാക്കിയത്. ബി.ടി.എസ്. ബാൻഡിന്റെ കടുത്ത ആരാധികയായ പെൺകുട്ടിയുടെ ജന്മദിനത്തിന് ബന്ധുക്കൾ തയ്യാറാക്കിയ സർപ്രൈസ് സമ്മാനത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയുടെ അമ്മ നിവേദ ജയബാലാണ് വീഡിയോ പങ്കുവച്ചത്. ബി.ടി.എസ് ഫാനായ കുട്ടിക്ക് ഒരു സർപ്രൈസ് ആയാണ് കേക്ക് തയ്യാറാക്കിയത്. ബന്ധുക്കളിൽ ഒരാൾ പെൺകുട്ടിയുടെ കണ്ണ് പൊത്തിപ്പിടിച്ചിരിക്കുന്നത് വീഡിയോയുടെ തുടക്കത്തിൽ കാണാം. തുടർന്ന് മുന്നിലെ കവർ തുറന്ന് പെൺകുട്ടിയെ കേക്ക് കാണിക്കുന്നു. താൻ വളരെയധികം ഇഷ്ടപ്പെടുന്ന ബാൻഡിന്റെ തീമിലുള്ള കേക്ക് കണ്ട് അത്ഭുതപെട്ട് നിൽക്കുകയാണ് പെൺകുട്ടി. മകൾ അശ്ചര്യപ്പെട്ടുവെന്നും, താൻ ഏറെ സന്തോഷവതിയാണെന്നുമാണ് വീഡിയോയുടെ കീഴിൽ അമ്മ കുറിച്ചത്.

Post a Comment

0 Comments