ad

Ticker

6/recent/ticker-posts

20 പാവപ്പെട്ട കൂടുബങ്ങൾക്ക് വീട് വെച്ചു നൽകുന്നതിൻ്റെ ഭാഗമായി നിർമ്മിക്കുന്ന ആദ്യ വീടിൻ്റെ തറക്കല്ലിടൽ ചടങ്ങ് MLA നജീബ് കാന്തപുരം നിർവഹിച്ചു


കാടാമ്പുഴ: മാറാക്കര ഗ്രാമപഞ്ചായത്തിൽ 5-ാം വാർഡിൽ ജീവകാരുണ്യ പ്രവർത്തകൻ KC കുഞ്ഞുട്ടി  സൗജന്യമായി നൽകിയ ഭൂമിയിൽ അന്തിയുറങ്ങാൻ ഇടമില്ലാത്ത 20 പാവപ്പെട്ട കൂടുബങ്ങൾക്ക് വീട് വെച്ചു നൽകുന്നതിൻ്റെ ഭാഗമായി ആദ്യ വീടിൻ്റെ തറക്കല്ലിടൽ ചടങ്ങ് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനുവിൻ്റെ യും നിരവധി സാമൂഹിക രാഷ്ട്രീയ സാസ്കാരിക പ്രവർത്തകരുടെയും 
സാന്നിദ്ധ്യത്തിൽ  MLA നജീബ് കാന്തപുരം നിർവഹിച്ചു

ബോബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാര്യർ ഫൗണ്ടേഷൻ ട്രസ്റ്റ് സൗജന്യമായാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്

ചടങ്ങിൽ മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉമറലി കരേക്കാട് അദ്ധ്യക്ഷത വഹിച്ചു


വാര്യർ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ മാധവ വാര്യർ, പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ DR നാസർമാനു

വാർഡ് മെമ്പർ നജ്മ പാമ്പലത്ത്,  മധുസൂധനൻ , Dr ഷാഹുൽ ഹമീദ്, AP  'മൊയ്തീൻ കുട്ടി മാസ്റ്റർ, 

OP കുഞ്ഞുമുഹമ്മദ് (മാറാക്കര ഗ്രാമപഞ്ചായത്ത്),  തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ

PP ബഷീർ, Kp സുരേന്ദ്രൻ,KP രമേശ്, ബക്കർ ഹാജി, Eng രാജേന്ദ്രൻ, ഉസ്മാൻ( അണ്ടതോട്),  പുളിക്കൽ കുഞ്ഞാവ ഹാജി, ബീരാൻ കുട്ടി (വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ),  ഫൈസൽ തങ്ങൾ  (വളാഞ്ചേരി),  പുളിക്കൽ ഷാഫി , ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.

Post a Comment

0 Comments