നിരാലംബയായ വയോധികയും ഭർത്താവ് ഉപേക്ഷിച്ച മകളും കുഞ്ഞുമടക്കം, വാടകവീട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് സുരക്ഷിതമായി ജീവിക്കാൻ വീട് വെച്ച് നൽകിയിരിക്കുകയാണ് പ്രവാസി വ്യവസായിയായ അടാട്ടിൽ മുജീബ്, ഒരുപാട് കുടുംബങ്ങൾക്ക് ആശ്വാസവും ആശ്രയവുമായ മുജീബ്, വീടും അതിലേക്ക് ആവശ്യമായ സാധനങ്ങളും നൽകി ആരുമില്ലാത്ത കുടുംബത്തെ ചേർത്തു പിടിച്ചിരിക്കുകയാണ് ഈ മനുഷ്യ സ്‌നേഹി.
മലപ്പുറം വെട്ടിച്ചിറ മഹല്ലിലെ താമസക്കാരായ കുടുംബത്തിന് മുജീബ് വീട് നൽകിയപ്പോൾ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളും ഡോക്ടർ സുലൈമാൻ മേൽപ്പത്തൂരും ചടങ്ങിന്റെ നേതൃ നിരയിൽ ഒപ്പമുണ്ടായിരുന്നു.
ജീവിതത്തിൽ ആശ്രയമറ്റവർക്ക് വലിയ കൈത്താങ്ങായും വീടെന്ന സ്വപ്നവുമായി കഴിയുന്ന നിരവധി ആൾക്കാരുടെ സ്വപ്നസാക്ഷാത്കാരമാണ് അടാട്ടിൽ മുജീബ് നിർവഹിക്കുന്നതെന്നും നിസ്വാർത്ഥമായ ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മുഈനലി തങ്ങൾ പറഞ്ഞു.
മുജീബിനെ പോലെ സഹജീവി സ്നേഹവും മാനവിക മൂല്യമുള്ളവരുടെ സാന്നിധ്യം സമൂഹത്തിന് എക്കാലവും മഹനീയ മാതൃകയാണെന്ന് Dr സുലൈമാൻ മേൽപ്പത്തൂർ ചടങ്ങിൽ പറഞ്ഞു.
വീടിന്റെ താക്കോൽദാനം ലളിതമായ ചടങ്ങിൽ സയ്യിദ് മൊയ്നലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഡോ. സുലൈമാൻ മേൽപ്പത്തൂർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വക്കേറ്റ് ജാബിർ, പുളിക്കൽ ഷാഫി ഹാജി, ഫൈസൽ തങ്ങൾ, സി എ റഹ്മാൻ മാസ്റ്റർ , ഹമീദ് പാറമ്മൽ, മുസ്തഫ സഖാഫി കാടാമ്പുഴ എന്നിവർ സന്നിഹിതരായിരുന്നു.
0 Comments