ad

Ticker

6/recent/ticker-posts

അതിദരിദ്ര കുടുംബങ്ങളിലെ നിത്യ രോഗികൾക്ക് ചികിത്സ ധനസഹായവുമായി മാറാക്കര ഗ്രാമ പഞ്ചായത്ത്‌

മലപ്പുറം മാറാക്കര പഞ്ചായത്തിലെ അതി ദരിദ്രരും നിത്യ രോഗികളുമായ 25 ൽ അധികം കുടുംബങ്ങൾക്ക് ചികിത്സ ധന സഹായം നൽകി മാറാക്കര ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി.. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇൻചാർജ് ഉമറലി കരേക്കാടും നാട്ടിലെ മറ്റ് സുമനസ്സുകളും ചേർന്നാണ്  സഹായത്തിനുള്ള തുക നൽകിയത്..ഓരോ വാർഡിൽ നിന്നും മെമ്പർമാർ നിർദേശിച്ച ഏറ്റവും അർഹതപ്പെട്ട രോഗികളുടെ കുടുംബത്തിനാണ് സഹായം നൽകിയിട്ടുള്ളത്..ഇതിലൂടെ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മാറാക്കര പഞ്ചായത്ത്‌ ഭരണ സമിതി മറ്റൊരു മാതൃക കൂടി കാണിച്ചിരിക്കുകയാണ്..ചികിത്സ ധന സഹായം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇൻ ചാർജ് ഉമറലി കരേക്കാട് കുടുംബങ്ങൾക്ക് കൈമാറി.. പൊതു ജീവിതത്തിലെ ഏറ്റവും സന്തോഷ നിമിഷങ്ങളിൽ ഒന്നാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു..പഞ്ചായത്ത്‌ ജന പ്രതിനിധികളായ ഷംല ബഷീർ, സജിത ടീച്ചർ, റഷീദ് പാറമ്മൽ, കെപി നാസർ ബാവ, അനീസ് കെപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു..

Post a Comment

0 Comments