കാടാമ്പുഴ: മാറാക്കര ഗ്രാമ പഞ്ചായത്തിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞി മുഹമ്മദിന് കിരീടമണിയിച്ച് മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് സ്വീകരണം.
യു.ഡി.എഫ് ധാരണ പ്രകാരമാണ് പുതിയ വൈസ് പ്രസിഡന്റായി ഒ.പി.കുഞ്ഞിമുഹമ്മദ് തെരെഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയാണ് മുൻ പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷററായിരുന്ന ഒ.പി.കുഞ്ഞി മുഹമ്മദിന് പഞ്ചായത്ത് അങ്കണത്തിൽ വെച്ച് യു.ഡി.എഫ് ഭാരവാഹികളുടെയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫർ അലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ എന്നിവർ ചേർന്ന് കിരീടമണിയിച്ചത്. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തടത്തിൽ, പഞ്ചായത്ത് ഭാരവാഹികളായ ഫൈസൽ കെ.പി ,സിയാദ് എൻ, ഗഫൂർ പി.ടി, ഫഹദ് കരേക്കാട് എന്നിവർ പങ്കെടുത്തു.
0 Comments