ad

Ticker

6/recent/ticker-posts

രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു കൊണ്ട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് നൈറ്റ് മാർച്ച് നടത്തി.

 
രാജ്യം നിലനിർത്തുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് രാഹുൽ ഗാന്ധി നടത്തുന്നതെന്നും,രാജ്യത്തെ വിഭാജിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്കെതിരായ സന്ദേശവുമാണ് രാഹുൽ ഗാന്ധി ഭാരത്‌ ജോഡോ യാത്രയിലൂടെ നടത്തിയതെന്നും,കോൺഗ്രസ്സ് അധികാരത്തിലെത്തുന്നതല്ല മറിച്ച് കോൺഗ്രസ്സ് ഈ രാജ്യത്തിന് നൽകിയ മതേതരത്വവും ജനാധിപത്യവും കാത്തു സൂക്ഷിക്കാനാണ് അദ്ദേഹം പോരാട്ടം നടത്തുന്നതെന്നും എന്തു വില കൊടുത്തും രാഹുൽ ഗാന്ധിക്കൊപ്പം ഇന്ത്യൻ ജനത നിൽക്കുമെന്നും നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് എ.പി അനിൽകുമാർ എം.എൽ.എ പറഞ്ഞു.ഡിസിസി പ്രസിഡന്റ് അഡ്വ. വി. എസ് ജോയ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്,ഇ. മുഹമ്മദ്‌ കുഞ്ഞി,വി.എ കരീം,വി.ബാബുരാജ്,റഷീദ് പറമ്പൻ, അജീഷ് എടാലത്ത്, പി. സി വേലായുധൻ കുട്ടി, അസീസ് ചീരാൻതൊടി, യാസർ പൊട്ടച്ചോല, ശശീന്ദ്രൻ മങ്കട,പി.പി ഹംസ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments