ad

Ticker

6/recent/ticker-posts

ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പ്രവർത്തനം മുട്ടാർ ഗ്രാമപഞ്ചായത്തിലും തുടക്കമായി.

എടത്വ: ആലപ്പുഴ ജില്ലയിലെ മികച്ച ഒന്നാമത്തെ പഞ്ചായത്തിനുള്ള കേരള സംസ്ഥാന സ്വരാജ് ട്രോഫി അവാർഡ് കരസ്ഥമാക്കിയ മുട്ടാർ  ഗ്രാമപഞ്ചായത്തിലും ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പ്രവർത്തനം  തുടക്കമായി. പഞ്ചായത്തു പ്രസിഡന്റ്‌ ലിനി ജോളി ഉദ്ഘാടനം  ചെയ്തു.ആൽഫാ പാലിയേറ്റീവ് സർവീസ് കുട്ടനാട് ലിങ്ക് സെന്ററിന്റ പ്രസിഡന്റ്‌  പി വി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.   മുട്ടാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഏബ്രഹാം ചാക്കോ, സെക്രട്ടറി ബിനു ഗോപാൽ, വാർഡ്അംഗം വിനോദ് കുമാർ, കുട്ടനാട് ലിങ്ക് സെന്റർ സെക്രട്ടറി എം.ജി കൊച്ചുമോൻ, ട്രഷറാർ വി.പി.മാത്യൂ, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, എം.വേണുഗോപാൽ, സ്വാമിനാഥൻ മുട്ടാർ,പ്രോഗ്രാം കോർഡിനേറ്റർ അംജിത് കുമാർ, ആരോഗ്യ പ്രവർത്തകരായ പ്രവീണ,മഞ്ജു, രാജൻ എന്നിവർ പ്രസംഗിച്ചു.

ഭവന സന്ദർശന പരിചരണ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് പഞ്ചായത്ത്  പ്രസിഡന്റ്‌ ലിനി ജോളി  ചെയ്തു.ചികിത്സിച്ചു പൂർണ്ണമായും മാറ്റാനാകാത്ത കാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ചു കടുത്ത വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്കും വിവിധ രോഗങ്ങളും അപകടങ്ങളും മൂലം ചലനശേഷി പരിമിതപെട്ടവർക്കും പ്രായാധിക്യം മൂലം കിടപ്പിലായവർക്കും സമ്പൂർണ്ണവും ക്രിയാത്മകവുമായ പരിചരണവും വ്യക്തിഗത കൗൺസിലിംങ്ങും നല്കുവാനാണ് ഇതുമൂലം ഉദ്യേശിക്കുന്നത്. അഭിലാഷ് മുട്ടാർ, സ്വാമിനാഥൻ എന്നിവർ  കൺവീനർമാരായി ഉള്ള പഞ്ചായത്ത്  കമ്മിറ്റി രൂപികരിച്ചു.

Post a Comment

0 Comments