ഇടതു സര്‍ക്കാരിന്‍റെ നികുതി കൊള്ളക്കെതിരെ മുസ് ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി നാളെ നടത്തുന്ന സമരപ്പകലിന് വിളംബരമായി മലപ്പുറത്ത് ജാഥ നടത്തി. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നിന്നാരംഭിച്ഛ ജാഥ കോട്ടപ്പടി ഡിഡി ഓഫീസ് പരിസരത്ത് സമാപിച്ചു. മുസ് ലിം യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്തമായി നടത്തിയ ജാഥ എംഎസ്എഫ് ജില്ലാ പ്രസിഡന്‍റ് കബീര്‍ മുതുപറമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സ്റ്റേറ്റ് ഉപാധ്യക്ഷന്‍ ഫാരിസ് പൂക്കോട്ടൂര്‍, ജില്ലാ സെക്രട്ടറി നവാഫ് കേയത്ത്, മണ്ഡലം പ്രസിഡന്‍റ് അഖില്‍ ആനക്കയം, ജനറല്‍ സെക്രട്ടറി ജസീല്‍ പറമ്പന്‍, മുനിസിപ്പല്‍ ലീഗ് സെക്രട്ടറി ഈസ്റ്റേണ്‍ സലീം, ഫെബിന്‍ കളപ്പാടന്‍, മണ്ഡലം ഭാരവാഹികളായ സൈഫു വല്ലാഞ്ചിറ, സമീര്‍ കപ്പൂര്‍, സലാം വളമംഗലം, ശിഹാബ് തൃപ്പനച്ചി, സിദ്ദീഖലി പിച്ചന്‍, ആഷിഖ് പൂക്കോട്ടൂര്‍, മൂസ മുടിക്കോട്,റഹീസ് ആലുങ്ങല്‍, സുഹൈല്‍ പറമ്പേങ്ങല്‍, അജ്മല്‍ വലിയാട് നേതൃത്വം നല്‍കി.
0 Comments