അടൂർ. മിത്രപുരം ഐആർസിഎ ലഹരിചികിത്സ പുനരധിവാസ കേന്ദ്രത്തിൽ പുതുതായി നിര്‍മ്മിച്ച ഓഫീസ് കോംപ്ളക്സിന്റേയും ക്ലിനിക്കൽ ലബോറട്ടറിയുടേയും ഔപചാരികമായ ഉത്ഘാടനം ഗാന്ധിഭവൻ സെക്രട്ടറിയും ഓർഫനേജ് കൺട്രോൾ ബോർഡംഗവുമായ ഡോ.പുനലൂർ സോമരാജൻ നിർവഹിച്ചു. വികസന സമിതി ചെയർമാൻ പഴകുളം ശിവദാസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുടശ്ശനാട് മുരളി ആമുഖ പ്രഭാഷണം നടത്തി.വിനീത് അമ്പലപ്പാട്ട് എന്ന യുവസാഹിത്യകാരൻ എഴുതി പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിന്റെ പ്രകാശന കർമ്മം മുൻ മുൻസിപ്പൽ ചെയർമാൻ ഉമ്മൻതോമസിന് പ്രഥമകോപ്പി നൽകികൊണ്ട് ഡോ.പുനലൂർ സോമരാജൻ നിർവഹിച്ചു. പളളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം ശരത്ത്, പത്രപ്രവര്‍ത്തകൻ പ്ര ശാന്ത് കോയിക്കൽ, കവി ആർ രാമകൃഷ്ണൻ, ടി.പിഅനിരുദ്ധൻ,ഹർഷകുമാർ,എസ്.അനിൽകുമാർ,കെ ഹരിപ്രസാദ്,സുനിൽ ,സോമൻപിളള എന്നിവർ പ്രസംഗിച്ചു.
0 Comments