ad

Ticker

6/recent/ticker-posts

കാടാമ്പുഴ ഭഗവതി ദേവസ്വത്തിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള വിവിധ ക്രമക്കേടുകളിൽ സർക്കാർ അടിയന്തിരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്സ് കാടാമ്പുഴയിൽ പ്രതിഷേധ പ്രകടനവും പൊതു യോഗവും നടത്തി. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു

കാടാമ്പുഴ ഭഗവതി ദേവസ്വവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി ഉയർന്നു കൊണ്ടിരിക്കുന്ന ക്രമക്കേടുകളിലും അഴിമതി ആരോപണങ്ങളിലും സർക്കാർ അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്സ് മാറാക്കര മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി കാടാമ്പുഴയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കൊട്ടേഷനിൽ വൻ അട്ടി മറി നടത്തി സിപിഎം സൊസൈറ്റിക്ക് മറിച്ചു കൊടുത്ത് മുൻ എക്സിക്യൂട്ടീവ് ഓഫീസർ അജയകുമാർ കൃത്യവിലോപം നടത്തിയത് വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം ബ്ലോക്ക് റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ഉമറലി കരേക്കാട് ഹൈ കോടതിയിൽ നൽകിയ ഹരജിയിൽ വാദം കേട്ട കോടതി പ്രസാദ ഊട്ട് കൊട്ടേഷനിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസ്സിലാക്കി കൊട്ടേഷൻ നടപടികൾ റദ്ദ് ചെയ്യാനും, കാടാമ്പുഴ ദേവസ്വം നേരിട്ട് പ്രസാദ ഊട്ട് നടത്തണമെന്നും ഉത്തരവിട്ടിരുന്നു.. അതോടൊപ്പം കാടാമ്പുഴ ഡയാലിസിസ് സെന്ററിന് വേണ്ടി ഉണ്ടാക്കിയ ട്രസ്റ്റ് അനധികൃതമാണെന്നും പണം ദുരുപയോഗം ചെയ്യാൻ സാധ്യത ഉള്ളതാണെന്നും കണ്ടെത്തിയതിനെ തുടർന്ന് അത് പിരിച്ചു വിടാനും മലബാർ ദേവസ്വം ബോർഡ് തീരുമാനമെടുത്തിട്ടുണ്ട്. ശാന്തി നിയമനങ്ങളിൽ ലക്ഷങ്ങളുടെ കോഴ, പ്രസാദ ഊട്ട് കൊട്ടേഷൻ തട്ടിപ്പ്, നാളികേര കൊട്ടേഷനിലെ തിരിമറി,എക്സിക്യൂട്ടീവ് ഓഫീസർ നേരിട്ട് ഉണ്ടാക്കിയ അനധികൃത ട്രസ്റ്റ്, നിർമാണ പ്രവർത്തനനങ്ങളിലെ അഴിമതികൾ, ഡയാലിസിസ് സെന്ററിലേക്ക് വാങ്ങിയ പണത്തിനു പകരം ഉപകരണങ്ങളുടെ പേര് എഴുതി സംഖ്യ കാണിക്കാതെ മറച്ചു വെച്ച നടപടികൾ, ക്ഷേത്രത്തിന്റെ വന സങ്കല്പത്തെ തച്ചുടച്ച് മരങ്ങൾ മുഴുവൻ മുറിച്ചു മാറ്റി കോൺക്രീറ്റ് കെട്ടിടങ്ങളും പൂന്തോട്ടവും ഉണ്ടാക്കിയ നടപടി, ഒരിക്കൽ പുതുക്കി പണിത കാടാമ്പുഴ ദേവസ്വം റസ്റ്റ്‌ ഹൗസ് വീണ്ടും പണി നടത്തിയതിലെ ദുരൂഹത തുടങ്ങി വിവിധ വിഷയങ്ങളിലെ ക്രമക്കേടുകൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ്സ് സമരം നടത്തിയത്. കാടാമ്പുഴയിലെ വിവിധ ക്രമക്കേടുകളുമായി ബന്ധപെട്ട് നിലവിൽ ഹൈകോടതിയിൽ കേസ് നിലവിൽ ഉണ്ടെന്നും കോടതിയുടെ ശക്തമായ ഇടപെടലിൽ മുൻ എക്സികുട്ടീവ് ഓഫീസർ അജയകുമാറിനെ നേരിട്ട് വിളിച്ച് ഹൈകോടതി ശാസിച്ചെന്നും യൂത്ത് കോൺഗ്രസ്സ് പറഞ്ഞു. പവിത്രമായ കാടാമ്പുഴ ക്ഷേത്രത്തെ കൊള്ളയടിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല എന്നും അവർ കൂട്ടി ചേർത്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ ജാസിർ പതിയിൽ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ വി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വികെ ഷഫീഖ്,കെപി സുരേന്ദ്രൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഉമറലി കരേക്കാട്, സി സിദ്ധീഖ്, രതീഷ് പൊട്ടഞ്ചോല എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments