മലപ്പുറം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ മലബാറിനോട് തുടരുന്ന നീതിനിഷേധത്തിനും അവഗണനക്കുമെതിരെ എം എസ് എം സംസ്ഥാന സമിതി മലപ്പുറത്ത് സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു. പ്രതിഷേധ സായാഹ്നം മലപ്പുറം എം എൽ എ. പി ഉബൈദുല്ല ഉദ്‌ഘാടനം ചെയ്തു. മലബാറിലെ വിദ്യാർത്ഥികളോട് മാത്രം സർക്കാർ കാണിക്കുന്ന ഈ അനീതി മാപ്പർഹിക്കാത്തതാണെന്നും ഇതിനെതിരെ പ്രതിഷേധം ശക്തമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തിൽ ഒരേ പാഠപുസ്തകം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇരട്ട നീതി എന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംഗമത്തിൽ എം എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് നുഫൈൽ തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. കെ എൻ എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി എൻ എം അബ്ദുൽ ജലീൽ, എം എസ് എം സംസ്ഥാന ജന: സെക്രട്ടറി എം ആദിൽ നസീഫ്, ട്രെഷറർ ജസിൻ നജീബ്, വിവിധ വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അസ്‌ലം തൊടുപുഴ(കെ എസ് യു), വാഹിദ് ചുള്ളിപ്പാറ(എസ് ഐ ഒ), ഷഹീം പാറന്നൂർ (എം എസ് എം), ഡോ. യു പി യഹ്‌യ ഖാൻ (കെ എൻ എം മർകസുദ്ദഅവ), റിഹാസ് പുലാമന്തോൾ (ഐ എസ് എം) തുടങ്ങിയവർ സംസാരിച്ചു.എം എസ് എം സംസ്ഥാന ഭാരവാഹികളായ ലുക്മാൻ പോത്തുകല്ല് സമാഹ്ഫാറൂഖി ,നദീർ മൊറയൂർ ,ഡാനിഷ് അരീക്കോട് ,അൻഷിദ് നരിക്കുനി ,റാഫിദ് ചേനാടൻ തുടങ്ങിയവർ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി.
0 Comments