മുക്കാട്ടുകര: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് നഴ്സിങ്ങ് ഓസ്ട്രേലിയയുടെ (IHNA) ഗ്ലോബൽ നഴ്സിംഗ് ലീഡർഷിപ്പ് അവാർഡ് ബഡിങ്ങ് സ്റ്റാർ റണ്ണർ അപ്പ് ക്ലിയ റോസ് ക്ലമന്റിന് വീട്ടിൽ ചെന്ന് അനുമോദിച്ചു.
നേതൃത്വപാടവത്തിന് ലഭിച്ച അംഗീകാരത്തിന് കൗൺസിലർ ശ്രീമതി. ശ്യാമള മുരളീധരൻ ഉപഹാരം നൽകി. യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണൻ ത്രിവർണ്ണ ഹാരമണിയിച്ചു.
ചടങ്ങിൽ മണിപ്പൂർ കലാപത്തിലും, താനൂർ ബോട്ട് അപകടത്തിലും മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി.
അനിൽകുമാർ തെക്കൂട്ട്, ചന്ദ്രൻ വെളുത്തേടത്ത്, ജോസ് പ്രകാശ്, നിധിൻ ജോസ്, ജോൺ മാത്യു, പീറ്റർ വടക്കൻ, സന്തോഷ് മഞ്ഞില, കെ.ജെ.ജോബി, പ്രിൻസ് റോയ്, അമൃത ജോഷി, ക്ലമന്റ് എന്നിവർ പ്രസംഗിച്ചു.
0 Comments