കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപകൻ ബഷീർ കുരുണിയന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ഫ്രെഫ: കെ.കെ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.സ്വാഗത സംഘം ചെയർമാൻ കെ.കെ നാസർ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.ചടങ്ങിൽ നഗരസഭ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളായ പി. റംല ടീച്ചർ, പി.ടി അബ്ദുൽ നാസർ, നഗരസഭ കൗൺസിലർമാരായ എം.മുഹമ്മദ് ഹനീഫ, ഇ.പി റഫീഖ് ,സഫീർ അസ്‌ലം, സ്കൂൾ മാനേജർ കെ ഇബ്രാഹിം ഹാജി, പി ടി എ പ്രസിഡൻ്റ് കടക്കാടൻ ഷൗക്കത്ത്, പ്രിൻസിപ്പൽ അലി കട വണ്ടി, പി ഉസ്മാൻ കുട്ടി, ടി.പി ഷമീം, സാജിദ് മങ്ങാട്ടിൽ, സ്റ്റാഫ് സെക്രട്ടറി എം ടി ജുമൈല ,അസ് ലം മാസ്റ്റർ, ബാവ മാസ്റ്റർ, ജുനൈദ് പരവക്കൽ, സി.കെ അബ്ദുറഹ്മാൻ, നസീർ മേലേതിൽ,സി കെ സുബെർ, അലവിക്കുട്ടി പാപ്പായി, കെ.കെ സൈബുന്നീസ, കെ മറിയ എന്നിവർ സംസാരിച്ചു.തുടർന്ന് കൾച്ചറൽ പ്രോഗ്രാമും അരങ്ങേറി.
0 Comments