ad

Ticker

6/recent/ticker-posts

വളാഞ്ചേരി മൂന്നാക്കല്‍ പള്ളിയില്‍ ഭണ്ഡാരപ്പെട്ടി കുത്തിപ്പൊളിച്ച് മോഷണം.ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്.സംഭവത്തില്‍ വളാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു

 
മലപ്പുറം വളാഞ്ചേരി മൂന്നാക്കല്‍ മേലേ പള്ളിയിലെ ഭണ്ഡാര പെട്ടിയാണ് മോഷ്ടാവ് പിക്കാസ് ഉപയോഗിച്ച് തകര്‍ക്കത്.വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവി കണക്ഷനുകളും വിഛേദിച്ച നിലയിലാണ്.വാച്ച്മാന്‍ ഇല്ലാത്ത സാഹചര്യം മുതലെടുത്താണ് പുലര്‍ച്ചെ ഒരുമണിക്കും രണ്ടു മണിക്കും ഇടയില്‍ മോഷണം നടന്നിട്ടുള്ളത്.പള്ളിയുടെ പുറകുവശത്ത് കൂടി വന്ന് പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ മറച്ചാണ് മോഷ്ടാവ് അകത്തു കയറിയിട്ടുള്ളത്.പള്ളിയുടെ അകത്തുള്ള കബോര്‍ഡുകളും നശിപ്പിച്ച നിലയിലാണുള്ളത്.മോഷ്ടിക്കാന്‍ ഉപയോഗിച്ച ആയുധം ഉപേക്ഷിച്ച നിലയില്‍ സംഭവ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു.മൂന്ന് ദിവസത്തെ ഭണ്ഡാര തുകയാണ് മോഷണം പോയിരിക്കുന്നതെന്നും ഏകദേശം ഒരു ലക്ഷം രൂപയോളം വരുമെന്നും വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.മുമ്പും ഇതുപോലെ നേര്‍ച്ചപ്പെട്ടി കുത്തി തുറക്കാന്‍ ശ്രമിച്ച ആളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ വക്കഫ് ബോര്‍ഡ് ഒരു സെക്യൂരിറ്റി വാച്ച്മാനേ അവിടെ നിയമിക്കുകയും ചെയ്തിരുന്നു. വാച്ച്മാന്‍ ഇല്ലാത്ത സാഹചര്യം നോക്കിയാണ് മോഷ്ടാവ് അകത്തു കയറിയിട്ടുള്ളത്.വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആഴ്ചതോറും 18000 കുടുംബങ്ങള്‍ക്ക് മതവ്യത്യാസമില്ലാതെ അരി വിതരണം ചെയ്യുന്ന വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള പള്ളിയാണ് മൂന്നാക്കല്‍പള്ളി 

Post a Comment

0 Comments