കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക,ലൈഫ് ഭവന സമയ ബന്ദിതമായി നടപ്പിലാക്കുക,ദുരിത ഭവന രഹിത അനാസ്ഥയുക വെടിയുക,സ്ട്രീറ്റ് ലൈറ്റ് പുതിയത് സ്ഥാപിക്കുക,കുടുംബാരോഗ്യ കേന്ദ്രത്തില്‍ കീഴില്‍ കിടത്തി ചികിത്സാരംഭിക്കുക ആരംഭിക്കുക എന്നീ മുദ്രവാക്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് വളാഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റി വെള്ളിയാഴ്ച്ച പത്ത് മണിക്ക് നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.മാര്‍ച്ച് സിപിഐഎം ജില്ലാ സെക്രട്ടിറിയേറ്റ് അംഗം വി പി സക്കറിയ ഉദ്ഘാടനം ചെയ്യും.അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള വേതനം കൃത്യസമയത്ത് കൊടുക്കുക.അമൃത് പദ്ധതി പുനരാലോചനം നടത്തുക എന്നീ അവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കും.വാര്‍ത്താസമ്മേളനത്തില്‍ എല്‍.ഡി.എഫ്് നേതാക്കളായ കെ എം ഫിറോസ്ബാബു, കെ കെ ഫൈസല്‍ തങ്ങള്‍, കെ എം അബ്ദുല്‍ അസീസ്, കെ കെ ഉമ്മര്‍ബാവ, സി കെ അബ്ദുല്‍ നാസര്‍ എന്നിവര്‍ പങ്കെടുത്തു
0 Comments