ഒതുക്കുങ്ങൽ: ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം പ്രമുഖ സാംസ്കാരിക പ്രവർത്തകനും ചിത്രകാരനുമായ ഇന്ത്യനൂർ ബാലകൃഷ്ണൻ നിർവ്വഹിച്ചു. മനുഷ്യ മനസ്സിനെ വിമലീകരിക്കാനുള്ള അത്ഭുത വിദ്യയാണ് വായന. പുസ്തകങ്ങളെ കൂട്ടു പിടിച്ചാൽ ഏത് പ്രതിസന്ധികളിലും അതിജീവനം സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനാധ്യാപിക പി എൻ ഗീതാദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ രവിചന്ദ്രൻ പാണക്കാട്ട്, സുധ എ, നസീറ കെ, ഷാജി വെള്ളത്തൂർ, ഗായത്രി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
0 Comments