എടത്വ:കേരള ബോട്ട് ക്ലബ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ആലപ്പുഴ ലൂമിയർ ഓഡിറ്റോറിയത്തിൽ ചേർന്നു .പ്രസിഡണ്ട് ജയിംസ് കുട്ടി ജേക്കബ് അധ്യക്ഷത വഹിച്ചു. കെ കെ ഷാജു എക്സ് എംഎൽഎ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്എം ഇക്ബാൽ റിപ്പോർട്ട് അവതരിപ്പിച്ചു .കെ എ പ്രമോദ്, വിഐ എബ്രഹാം ,കെ എം അഷ്റഫ്, അജയഘോഷ് ആന്റണി, ആന്റണി ജയപ്രസാദ് ,എ വി മുരളി ,തങ്കച്ചൻ പാട്ടത്തിൽ എന്നിവർ സംസാരിച്ചു .നെഹ്റു ട്രോഫിയുടെയും സി ബി എൽ മത്സരങ്ങളിലും പങ്കെടുക്കുന്ന ക്ലബ്ബുകൾക്കുള്ള ബോണസ് തുക വർദ്ധിപ്പിക്കണമെന്നും സിബിഎൽ മത്സരത്തിൽ 12 ടീമുകളെ ഉൾപ്പെടുത്തണമെന്നും 6 എ ഗ്രേഡ് വള്ളങ്ങളെ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സിബിഎൽ മത്സരങ്ങൾക്ക് യോഗ്യമല്ലാത്ത വേദികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. പുതിയ സംസ്ഥാന ഭാരവാഹികളായി ജെയിംസ് കുട്ടി ജേക്കബ് പ്രസിഡണ്ട്, അജയഘോഷ്, ആന്റണി ആന്റണി, ജയപ്രസാദ്, മിഥുൻ, റോബി തോമസ് വൈസ് പ്രസിഡണ്ട് മാരും എസ് എം ഇക്ബാൽ ജനറൽ സെക്രട്ടറി,
കെ ആർ ഗോപകുമാർ (തലവടി ടൗൺ ബോട്ട് ക്ലബ്),കെ എ പ്രമോദ്,എ വി മുരളി, പി ബൈജു വിനോദ്, ജോയിന്റ് സെക്രട്ടറിമാരും തങ്കച്ചൻ പാട്ടത്തിൽ ട്രഷറുമായി 35 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.ശ്രീ സി കെ സദാശിവൻ, കെ കെ ഷാജു, പി ഐ എബ്രഹാം, കെ എം അഷ്റഫ്, കെ മോഹൻലാൽ രക്ഷാധികാരികളുമായി തിരഞ്ഞെടുക്കപ്പെട്ടു.
0 Comments