പലകപ്പറമ്പ്: പുഴക്കാട്ടിരി പഞ്ചായത്ത് പലകപ്പറമ്പ ജി.എൽ.പി. സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
പ്രധാനാധ്യാപിക ശ്രീമതി. ബേബി ഗിരിജ പി സി തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രത്യേക അസംബ്ലി ചേർന്ന് പരിസ്ഥിതി ദിനസന്ദേശം നൽകി. വലിച്ചെറിയൽ മുക്ത വിദ്യാലയത്തിനും പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടാനും പ്രതിജ്ഞ എടുത്തു.
വീഡിയോ പ്രദർശനം, റാലി, പോസ്റ്റർ & പ്ലക്ക് കാർഡ് നിർമാണം, പരിസ്ഥിതി ഗാനാലാപനം, പ്രസംഗം, ക്വിസ് എന്നിവ ഉണ്ടായി. PTA വൈസ് പ്രസിഡന്റ് ശ്രീ. അനസ് ടി യും അധ്യാപകരും നേതൃത്വം നൽകി.
0 Comments