പ്ലാസ്റ്റിക് ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് ആയി ആയിരത്തോളം പേപ്പർ ബാഗുകൾ നിർമ്മിച്ചിരിക്കുകയാണ് കോട്ടക്കൽ ജി യു പി സ്കൂളിലെ വിദ്യാർഥികൾ.
വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വർണാഭമായ പേപ്പർ ബഗുകളുമായാണ് പരിസ്ഥിതി ദിനത്തിൽ വിദ്യാലയത്തിൽ എത്തിയത്. സ്കൂളിലെ തന്നെ ക്രാഫ്റ്റ് അധ്യാപിക റസീന ആദ്യം എല്ലാ അധ്യാപകർക്കും പേപ്പർ ബാഗ് നിർമ്മിക്കാനുള്ള പരിശീലനം നൽകി. തുടർന്ന് അധ്യാപകർ കുട്ടികൾക്കും പരിശീലനം നൽകി.
അതോടൊപ്പം അടുക്കളയിലെ വിഷം മാറ്റാം .. എന്ന ആശയത്തോട വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യ വിത്ത് വിതരണവും നടത്തി. സ്കൂളിലെ രക്ഷിതാവ് കൂടിയായ ദിനേശ് സൗപർണിക ആണ് എല്ലാ വിത്തുകളും നൽകിയത്. കൊളാഷ് നിർമ്മാണം പോസ്റ്റർ രചന മത്സരം, quiz മത്സരം തുടങ്ങി നിരവധി പരിപാടികൾ നടന്നു. പ്രധാനാധ്യാപകൻ ഇസ്മായിൽ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. ചടങ്ങിൽ ശിഹാബുദ്ദീൻ, പ്രവീൺ കോട്ടക്കൽ, സുനിത,മുഹമ്മദലി, സന്ധ്യ തുടങ്ങിയവർ കുട്ടികളോട് സംസാരിച്ചു.
0 Comments