ad

Ticker

6/recent/ticker-posts

*ലാംഗ്വേജ് ലാബ് ഉദ്ഘാടനം ചെയ്തു*


പൊന്നാനി എം ഇ എസ് കോളേജിൽ നിർമ്മാണം പൂർത്തിയാക്കിയ ലാംഗ്വേജ് ലാബ് പി. നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. എം എൽ എ പ്രാദേശീക വികസന ഫണ്ടിൽ നിന്നും 26 ലക്ഷം രൂപ ചെലവഴിച്ചാണ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് നിർമ്മാണം പൂർത്തിയാക്കിയത്. എം.ഇ.എസ് കോളേജിൽ നടന്ന ചടങ്ങിൽ പൊന്നാനി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ടി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. എം ഇ എസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ധീൻ, കാലിക്കറ്റ്  യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ്അംഗം പി കെ ഖലീമുദ്ധീൻ, കോളേജ് പ്രിൻസിപ്പാൾ ഡോ. വി യു അമീറ, എം ഇ എസ് പൊന്നാനി കോളേജ് മാനേജ്മെന്റ് സെക്രട്ടറി പ്രൊഫ. മുഹമ്മദ് സഗീർ കാദിരി, വാർഡ് കൗൺസിലർ സാഹില നാസർ, എം കെ മുഹമ്മദ് റഷീദ്, പി വി അയ്യൂബ്, ഡോ. കെ എം ഷെറീന, ഡോ. സമീറ ഹനീഫ്, അബ്ദുൽ സലാം എന്നിവർ  പങ്കെടുത്തു.

Post a Comment

0 Comments