കോട്ടയ്ക്കൽ:അനുഷ്ഠാന കലയായ കളമെഴുത്തുപാട്ടിനെ അടുത്തറിഞ്ഞ് പുത്തൻ തലമുറ.ഗവ:രാജാസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് കളംപാട്ട് ശില്പശാല സംഘടിപ്പിച്ചത്.കേരള ഫോക് ലോർ അക്കാദമി, ക്ഷേത്രകല അക്കാദമി പുരസ്കാര ജേതാവ് യുവ കലാ നിപുണ കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാലയ്ക്ക് നേതൃത്യം നൽകിയത്.പഞ്ച വർണ്ണങ്ങൾ ഉപയോഗിച്ച് ഭദ്രകാളി രൂപമാണ് ഒരു മണിക്കൂറിനുള്ളിൽ കമനീയമായി അദ്ദേഹം വരച്ചത്.കളംപാട്ടിന്റെ ചടങ്ങുകളും, ഐതിഹ്യങ്ങളും,വർണ്ണ പൊടികളുടെ നിർമ്മാണ രീതിയും പ്രതിപാദിക്കുന്ന സോദോഹരണ പ്രഭാഷണവും,നന്തുണി മീട്ടിയുള്ള കളംപാട്ടും കുട്ടികൾക്ക് നവ്യാനുഭവമായി. ശ്രീനിവാസന്റെ 170 മത് കളംപാട്ട് ശില്പശാലയ്ക്കാണ് സ്കൂൾ സാക്ഷ്യം വഹിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ.രാജൻ എം.വി വിദ്യാരംഗം കൺവീനർ എ കെ സുധാകരൻ , മലയാളം അധ്യാപകരായ പ്രകാശൻ പി , നിഷ സി, ഗിരിജാദേവി ടി ,ഷമീമ പി ,കെ മുജീബ് , റസാനത്ത് വി പി എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി...
കൂടാതെ അമ്മമാരുടെ പുസ്തകാസ്വാദനക്കുറിപ്പ് മത്സരവും ഇന്ന് നടന്നു. ഹെഡ് മാസ്റ്റർ MV രാജൻ മാഷ് ഉദ്ഘാടനം ചെയ്തു. റസാനത്ത് വി പി , ദീപ്തി , ഷമീമ പി , വിഷ്ണു രാജ് എന്നിവർ നേതൃത്വം വഹിച്ചു.
ലൈബ്രറിയിലെ മുവായിരത്തോളം പുസ്തകങ്ങളുടെ പ്രദർശനവും നടന്നു...
0 Comments