ad

Ticker

6/recent/ticker-posts

മലപ്പുറം ജില്ലയിലാദ്യത്തെ ലീഡ്ലസ്സ് പേസ്മേക്കർ ഇംപ്ലാന്റേഷനിലെ വിപ്ലവകരമായ ചുവടുവെപ്പുമായി കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ


കോട്ടക്കൽ : ലോകത്തിലെ ഏറ്റവും ചെറുതും പുതിയതുമായ ലീഡ്ലസ്സ് പേസ്‌മേക്കറിന്റെ ശസ്ത്രക്രിയേതര ഇംപ്ലാന്റേഷൻ, രോഗിയുടെ ഹൃദയത്തിൽ ഘടിപ്പിച്ച മലപ്പുറം ജില്ലയിലെ ആദ്യത്തെ ആശുപത്രിയായി കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ. മലപ്പുറം ജില്ലയിലെ തൃപങ്ങോട് സ്വദേശിയായ 92കാരനാണ് ലീഡ്ലസ്സ് പേസ്മേക്കർ തിങ്കളാഴ്ച്ച രാവിലെ ഘടിപ്പിച്ചത്. "ലീഡ്ലസ്സ് പേസ്‌മേക്കറുകൾ സ്ഥാപിക്കുന്നതിന് ശസ്ത്രക്രിയ ആവശ്യമില്ലാതെ, സാധാരണ ആൻജിയോഗ്രഫി പ്രക്രിയയുടെ സഹായത്തോടെ തൊലിയിൽ മുറിവോ, തുന്നലോ ഇല്ലാതെ രോഗിയുടെ ഹൃദയത്തിൽ ഘടിപ്പിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് ലീഡ്ലസ്സ് പേസ്മേക്കർ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചുകൊണ്ട്  ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. തഹ്സിൻ നെടുവഞ്ചേരി പറഞ്ഞു. "ഒരു സാധാരണ പേസ്മേക്കറുമായി താരതമ്യപ്പെടുത്തുമ്പോൾ, ലീഡ്ലസ്സ് പേസ്മേക്കർ, ഒരു വിറ്റാമിൻ ക്യാപ്‌സ്യൂളിന്റെ വലുപ്പം മാത്രമുള്ളതും സാധാരണ പേസ്‌മേക്കറുകളിൽ ഉപയോഗിക്കുന്ന ലീഡുകളിൽ നിന്നും നെഞ്ചിലെ മുറിവിൽ നിന്നുമുണ്ടാകുന്ന അണുബാധ പോലുള്ള സങ്കീർണതകളില്ല, നെഞ്ചിൽ മുറിവില്ല, പാടുകളില്ല, സാധാരണ ജീവിതത്തിലേക്ക് അതിവേ​ഗം തിരിച്ചുവരാം തുടങ്ങിയവ ലീഡ്ലസ്സ്  പേസ്‌മേക്കർ നടപടിക്രമത്തിന്റെ ശ്രദ്ധേയമായ സവിശേഷതകളാണെന്ന് സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. സുഹെെൽ മുഹമ്മദ് കൂട്ടിച്ചേർത്തു. കോട്ടക്കൽ ആസ്റ്റർ മിംസ് കാർഡിയോളജി വിഭാ​ഗത്തിലെ കൺസൾട്ടന്റ് കാർജിയോളജിസ്റ്റുമാരായ ഡോ. ജെനു ജെയിംസ് ചാക്കോള, ഡോ. ​ഗ​ഗൻ വേലായുധൻ, ഡോ. ഷിജി തോമസ് വർ​​​ഗീസ്, സീനിയർ സ്പെഷ്യലിസ്റ്റുമാരായ ഡോ. മുഹമ്മദ് മുസ്തഫ, ഡോ. സി.വി റോയ് തുടങ്ങിയവർ പങ്കെടുത്തു. വിജയകരമായ ലീഡ്ലസ്സ് പേസ്മേക്കർ ചികിത്സയ്ക്കു ശേഷം രോ​ഗിയെ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

Post a Comment

0 Comments