'സ്‌മൃതിതീരം' പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി,കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കോട്ടക്കൽ നഗരസഭ ചെയർ പേഴ്സൺ ബുഷ്റ ഷബീർ, ഗ്രാമ പഞ്ചായത്ത് അധ്യക്ഷരായ സിനോ ബിയ, കെ.പി വഹീദ , ഹസീന ഇബ്രാഹീം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞി മുഹമ്മദ്, ഒ.കെ. സുബൈർ, എ.പി ജാഫർ അലി, കെ.പി ഷെരീഫ ബഷീർ, പാമ്പലത്ത് നജ്മത്ത്, പി. മൻസൂറലി , പി.വി. നാസിബുദ്ദീൻ, ടി.പി സജ്ന ടീച്ചർ, ഉമറലി കരേക്കാട്, ലീല നാരായണൻ, എൻ കുഞ്ഞി മുഹമ്മദ്, എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ,
വി.മധുസൂദനൻ , കാടാമ്പുഴ മൂസ ഹാജി, കെ.പി സുരേന്ദ്രൻ , ഖദീജ പാറൊളി, അബു ഹാജി കാലൊടി, വി.കെ. ഷഫീഖ് മാസ്റ്റർ, കെ.പി. നാരായൺ, കാടാമ്പകാടാമ്പുഴ മോഹനൻ, പി.പി. ബഷീർ ,കെ.പി അനീസ്, മുബഷിറ അമീർ, ടി. വി റാബിയ, മുഫീദ അൻവർ, ശ്രീഹരി മുക്കടേക്കാട്, സുരേഷ് ബാബു, റഷീദ് പാറമ്മൽ, ആബിദ് പി.പി. കെ. പി അബ്ദുൾ നാസർ, ഷംല ബഷീർ എന്നിവർ സംസാരിച്ചു.
മാറാക്കര ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് ചേലക്കുത്ത് മുഴങ്ങാണി റോഡിലാണ്
പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത് ,ജില്ലാ പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് ശ്മശാനം പണികഴിപ്പിച്ചത്.
മരണപെട്ടുകഴിഞ്ഞാൽ ഒരു പിടി മണ്ണില്ലാതെ കഷ്ടപ്പെടുന്നവർക്ക് വലിയ ആശ്വാസമാണ് ഈ പദ്ധതിസമർപ്പണത്തോടെ യാഥാർത്ഥ്യമായത്.
മുൻ പഞ്ചായത്ത് പ്രസിഡന്റ് പി കൃഷ്ണൻ നായർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഭരണ സമിതി 1980ൽ സ്ഥലം ഏറ്റെടുത്തതിന് ശേഷം മുൻ പഞ്ചായത്ത് പ്രസിഡന്റ്മാരായ ഒറ്റകത്ത് ജമീല , മൂർക്കത്ത് ഹംസ മാസ്റ്റർ. വി മധുസൂദനൻ. എ പി മൊയ്തീൻ കുട്ടി മാസ്റ്റർ. ടി പി സജ്ന ടീച്ചർ, സജിത നന്നേങ്ങാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ ഭരണ സമിതികളുടെ കാലയളവിൽ
സ്ഥലത്ത് വിവിധ പുരോഗതി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. മണ്ണു മാറ്റൽ, ചുറ്റുമതിൽ നിർമ്മാണം, കൂടിവെള്ള സംവിധാനങ്ങളൊരുക്കൽ , വൈദ്യുതി, ജനറേറ്റർ സംവിധാനിക്കൽ അടക്കം പൊതുശ്മശാനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി നടത്തിയിരുന്നു.
പിന്നീട് വിവിധഘട്ടങ്ങളിലായി
മാറാക്കര ഗ്രാമ പഞ്ചായത്ത് ,കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്,
മലപ്പുറം ജില്ലാ പഞ്ചായത്തും സംയുക്തമായി 75 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി യഥാർത്ഥ്യമാക്കിയത്. മൃതദേഹങ്ങൾ ഗ്യാസ് ഉപയോഗിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ആധുനിക മെഷിനറി സംവിധാനമാണ് ക്രിമിറ്റോറിയത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.
0 Comments