ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 15 ന് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും..പരേഡില്‍ എം.എസ്.പി, പൊലീസ്, വനിതാ പൊലീസ്, സായുധ റിസർവ് പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, അഗ്നിശമന സേന തുടങ്ങി സേനാ വിഭാഗങ്ങളുടെയും എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ് തുടങ്ങിയവയുടെയും 33 പ്ലാറ്റൂണുകൾ അണിനിരക്കും. കായിക- ന്യൂനപക്ഷ ക്ഷേമ - ഹജ്ജ് - വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍ പരേഡിന് അഭിവാദ്യം സ്വീകരിക്കും. പരേഡിന് എം.എസ്.പി. അസിസ്റ്റന്റ് കമാണ്ടന്റ് നേതൃത്വം നല്‍കും. വിവിധ സേനകളുടെ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
സിവില്‍സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മന്ത്രി പരേഡ് ഗ്രൗണ്ടില്‍ എത്തുക.
ആഗസ്റ്റ് 15 ന് രാവിലെ മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്ന പ്രഭാത ഭേരിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. രാവിലെ 7.15 ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച് പെരിന്തൽമണ്ണ റോഡിലൂടെ പ്രഭാത ഭേരി എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ പ്രവേശിക്കും.
പരേഡിൽ പങ്കെടുക്കുന്ന വിവിധ സേനാംഗങ്ങൾക്ക് പരേഡ് ഗ്രൗണ്ടിൽ മൂന്നു ദിവസത്തെ പരിശീലനം നൽകും .
പ്രഭാതഭേരിയില്‍ മികച്ച പ്രകടനം നടത്തുന്ന ടീമിനും, പരേഡിലെ മികച്ച സേനാ വിഭാഗത്തിനും സമ്മാനം നൽകും.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ അലങ്കരിക്കും. ഏറ്റവും നന്നായി അലങ്കരിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം സമ്മാനം നല്‍കും.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കായി എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍
എം.എസ്.പി. മലപ്പുറം അസിസ്റ്റന്റ് കമാണ്ടന്റ് റോയ് റോജസ്,എ.എസ്.പി ടി.എം പ്രദീപ്,
ഡപ്യൂട്ടി കലക്ടർ അൻവർ സാദത്ത്, ആർ.ആർ വിഭാഗം ഡപ്യൂട്ടി കലക്ടർ സജീദ്
ദുരന്ത നിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് കെ. അബ്ദുൾ നാസർ വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍, സ്കൂൾ പ്രതിനിധികൾ, ബന്ധപ്പെട്ട വിഭാഗങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
0 Comments