കോട്ടക്കൽ: ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം പൊതുകുളങ്ങളിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുക, പൊതു ജലാശയങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്നതാണ് ഈ പദ്ധതി. കാർപ് ഇനം മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്‌തീൻ മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് നേതൃത്വം നൽകി.
ഫിഷറീസ് അക്വാകൾച്ചർ പ്രമോട്ടർ ഒ. പി സുരഭില, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. കെ ശംസു, പഞ്ചായത്തംഗങ്ങളായ സഫ്‌വാൻ പപ്പാലി, കുഞ്ഞുമൊയ്‌തീൻ കെ. കെ മുൻ വൈസ് പ്രസിഡന്റ് പീച്ചാവ ഉദ്യോഗസ്ഥരായ എ.ഇ മഞ്ജു, ഓവർസിയർ നിമ്മി തുടങ്ങിയവർ സംബന്ധിച്ചു.
0 Comments