ad

Ticker

6/recent/ticker-posts

സ്വാതന്ത്ര്യസമരം ഇന്ത്യയുടെ വൈവിധ്യത്തിൻ്റെ പ്രതിഫലനവും ആവിഷ്കാരവുമായിരുന്നുവെന്ന് ഡോ.എം.പി. അബ്ദുസ്സമദ് സമദാനി

കോട്ടക്കൽ:സ്വാതന്ത്ര്യസമരം ഇന്ത്യയുടെ വൈവിധ്യത്തിൻ്റെ പ്രതിഫലനവും ആവിഷ്കാരവുമായിരുന്നുവെന്ന് ഡോ.എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.ആശയപരമായ വൈവിധ്യത്തോടെ ഇന്ത്യ എന്ന സിദ്ധാന്തത്തെ അത് യാഥാർത്ഥ്യമാക്കിയെന്ന് കോട്ടക്കൽ വാദീ മദീനയിലെ കംപാഷൻ സെൻ്ററിൽ നടന്ന സ്വാതന്ത്ര്യദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സമദാനി പറഞ്ഞു. സ്വാതന്ത്ര്യസമരത്തെയും ദേശീയപ്രസ്ഥാനത്തെയും അതിന്റെ മുഴുവൻ വൈവിധ്യത്തോടെ കാണാനും ആദരിക്കാനുമുള്ള വിശാലവീക്ഷണമാണ് വേണ്ടത്. സ്വാതന്ത്ര്യസമരം ഇന്ത്യയുടെ പൊതുപൈതൃകമാണ്. അതിനെ പൊതുവായിത്തന്നെ കാണണം, വിഭാഗീയമായി കാണരുത്. ദി കംപാഷൻ സെൻ്റർ ചെയർമാൻ എം.പി. അബ്ദുൽ ലത്തീഫ് ദേശീയ പതാക ഉയർത്തി.ടി അബ്ദുൽ ഗഫൂർ മാസ്റ്റർ,കെ.ഫൈസൽ മുനീർ,ബഷീർ വെട്ടം,ഉണ്ണി,സജീഷ്,എൻ.സി ജലീൽ, സിദ്ധീഖ് വളാഞ്ചേരി,മുസ്തഫ പള്ളിക്കൽ, അസ് ലം ഐലക്കാട്, സാജിദ് കുരുവമ്പലം എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments