വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ സാക്ഷരതാ മിഷൻ നടത്തുന്ന ഹയർ സെക്കൻഡറി തുല്യതക കോഴ്‌സിന് തുടക്കമായി. തുല്യതാ കോഴ്‌സിന്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം ശശികുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ വിനീത ഗിരീഷ്, എം.കെ കബീർ, പുഷ്പ മൂന്നുചിറയിൽ, വി. ശ്രീനാഥ്, റിട്ടയർ ഹെഡ്മാസ്റ്ററും പഞ്ചായത്ത് സാക്ഷരത സമിതി അംഗവുമായ അജിത് കുമാർ, തുല്യത അധ്യാപകരായ ദിവ്യ നായർ, സെന്റർ കോഓർഡിനേറ്റർ കെ. സുനിത, കെ. ജിതേഷ്, സി. വിബീഷ് എന്നിവർ പങ്കെടുത്തു. പരിപാടിയിൽ പ്രശസ്ത സിനിമാതാരം കുമാർ സുനിൽ സോളോ ഡ്രാമ അവതരിപ്പിച്ചു.
0 Comments