ad

Ticker

6/recent/ticker-posts

തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ തലവടി ചുണ്ടൻ കന്നി അങ്കത്തിൽ നേടിയ ട്രോഫികളുമായി ഘോഷയാത്ര 18ന്.

തലവടി: നീരേറ്റുപുറം വാട്ടർ സ്റ്റേഡിയത്തിൽ നടന്ന ജലമേളയിൽ പമ്പയെ ആവേശക്കടലാക്കി തലവടി ചുണ്ടൻ വിജയകിരീടമണിത്ത് കരസ്ഥമാക്കിയ ട്രോഫികളുമായി തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ ഘോഷയാത്ര 18ന് നടത്തും. നെഹ്റു ട്രോഫി മത്സരത്തിലെ കന്നി അങ്കം ഉൾപ്പെടെ 30-ൽ അധികം ട്രോഫികൾ ഈ സീസണിൽ നേടി.വിവിധ സാംസ്ക്കാരിക - സാമൂഹിക- സന്നദ്ധ സംഘടനകളുടെയും ടാക്സി - ഓട്ടോറിക്ഷ യൂണിയനുകളുടെയും തലവടി ചുണ്ടൻ വള്ള സമിതിയുടെയും നേതൃത്വത്തിൽ പൂന്തുരുത്തി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. ജനറൽ സെക്രട്ടറി ജോജി ജെ വൈലപള്ളി അധ്യക്ഷത വഹിക്കുമെന്ന് ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ, ടീം കോർഡിനേറ്റർ ജോമോൻ ചക്കാലയിൽ എന്നിവർ അറിയിച്ചു. തലവടി, എടത്വ പഞ്ചായത്തുകളില വിവിധ കേന്ദ്രങ്ങളിൽ ഘോഷയാത്രയ്ക്ക് സ്വീകരണം നല്കും. ജലമാർഗ്ഗം ഉള്ള സ്വീകരണം കൊച്ചുതോട്ടയ്ക്കാട്ട് കടവിൽ നിന്നും ഗണപതി ക്ഷേത്രക്കടവിലേക്ക് നടത്തിയതിന് ശേഷം താല്ക്കാലിക മാലിപ്പുരയിലേക്ക് തലവടി ചുണ്ടൻ കയറ്റും. തിരുപനയനൂർ കാവ് ഓഡിറ്റോറിയത്തിൽ 5.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ക്യാപ്റ്റൻ റിക്സൺ ഉമ്മൻ എടത്തിൽ,മറ്റ് ക്യാപ്റ്റൻമാരായ കെ.ആർ.ഗോപകുമാർ, പി.ഡി രമേശ് കുമാർ, പ്രിൻസ് പാലത്തിങ്കൽ, ഷിനു എസ് പിള്ള, സതീഷ് തെന്നശ്ശേരിപറമ്പിൽ, ടീം കോർഡിനേറ്റർമാരായ ഷിക്കു അമ്പ്രയിൽ, ജോമോൻ ചക്കാലയിൽ, യു.ബി.സി കൈനകരി ടീം, തലവടി ചുണ്ടന് വേണ്ടി ആദ്യം സംഗീത ആൽബം പുറത്തിറക്കിയ രതീഷ് കുമാർ ആർ എന്നിവരെ അനുമോദിക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്റർമാരായ അജിത്ത് പിഷാരത്ത്, ഡോ.ജോൺസൺ വി. ഇടിക്കുള ,ബിനോയി മംഗലത്താടിയിൽ എന്നിവർ അറിയിച്ചു. സമാപന സമ്മേളനം രക്ഷാധികാരി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന ഉദ്ഘാടനം ചെയ്യും.രക്ഷാധികാരി ഫാദർ ഏബ്രഹാം തോമസ് തടത്തിൽ മുഖ്യ പ്രഭാഷണം നല്കും. വൈസ് പ്രസിഡൻ്റ് അരുൺ പുന്നശ്ശേരി അധ്യക്ഷത വഹിക്കും.ചുണ്ടൻ വള്ള ശില്പി സാബു നാരായണൻ ആചാരിയെ വൈസ് പ്രസിഡൻ്റ് പി ഡി രമേശ് കുമാർ ,തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ബിജു കുര്യൻ എന്നിവർ ചേർന്ന് ആദരിക്കും. പുതുവത്സരദിനത്തിൽ 'തലവടി ചുണ്ടൻ' നീരണിഞ്ഞ പമ്പയാറിൽ നടന്ന മത്സരത്തിൽ സ്വന്തം തറവാട്ടിൽ കൈക്കരുത്തും മെയ്ക്കരുത്തും ഉള്ള പ്രമുഖ ടീംമുകളെ മനക്കരുത്ത് കൊണ്ട് പരാജയപ്പെടുത്തിയാണ് വിജയകിരീടമണിഞ്ഞത് .ലോകമെമ്പാടുമുള്ള തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ,തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ, ഓഹരി ഉടമകൾ എന്നിവരുടെ പിന്തുണയും പ്രോത്സാഹനവുമാണ് വിജയ രഹസ്യമെന്ന് ഫിനാൻസ് കൺവീനർ ഷിക്കു അമ്പ്രയിൽ, മാർക്കറ്റിംങ്ങ് കോർഡിനേറ്റർ ഷിനു എസ് പിള്ള, സിറിൾ സഖറിയ, റിച്ചു മാത്യൂ എന്നിവർ പറഞ്ഞു.

Post a Comment

0 Comments