കരേക്കാട് ചിത്രംപ്പള്ളി കുണ്ടുവായിൽ പാലം ഉടൻ പുനർമ്മിക്കണമെന്ന് പി ഡി പി ആവശ്യപ്പെട്ടു . പാലം പുനർ നിർമ്മാണം വൈകു ന്നതിൽ പ്രതിഷേധിച്ച് പി ഡി പി കരേക്കാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു . ചിത്രംപ്പള്ളിയിൽ നിന്നും പ്രകടനമായി ചെന്നാണ് റീത്ത് വെച്ചത് . കഴിഞ്ഞ മുപ്പത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച പാലം കാലപ്പഴക്കം മൂലം ദ്രവിച്ച് കമ്പികൾ തുരുമ്പെടുത്ത് തകർന്ന് വീഴാറായ അവസ്ഥയിൽ ആയിട്ട് ഒരു വർഷത്തോളമായിട്ടും യുഡിഎഫ് ഭരണസമിതി കാര്യക്ഷമമായി വിഷയത്തിൽ ഇടപെടുന്നില്ലെന്ന് പ്രതിഷേധം ഉദ്ഘാടനം ചൈത പി ഡി പി പഞ്ചായത്ത് പ്രസിഡൻറ് അലവി കാടാമ്പുഴ പറഞ്ഞു . പി ഡി പി എട്ടാം വാർഡ് സെക്രട്ടറി നാരങ്ങാടൻ ഷഫിഖ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതിന്റെ പശ്ചാതലത്തിൽ മന്ത്രിയുടെ നിർദ്ദേശം പ്രകാരം പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അപകടാവസ്ഥ ബോധ്യപ്പെട്ടതാണ് . എന്നിട്ടും യു ഡി എഫ് ഭരണസമിതിയുടെ ഇടപ്പെടൽ മൂലം നിർമ്മാണം വൈകിപ്പിക്കുന്നതിൽ നാട്ടുകാര്യം പ്രതിഷേധത്തിലാണ് . ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അടിയന്തിരമായി പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാർ പറയുന്നത് . പാലത്തിന്റെ പരിസരത്തായി ചിത്രപ്പള്ളി സ്കൂൾ , മദ്രസ്സ , മറ്റു ആരാധനാലയങ്ങൾ ഉൾപ്പെടെ ദിവസേന ജനങ്ങൾ കൂടുതൽ യാത്ര ചെയ്യുന്ന റോഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത് എന്നുള്ളത് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ് എന്നിട്ടും യു ഡി എഫ് ൻറെ മൗനം സംസശാസ്ഫത മാണെന്നും പി ഡി പി കുറ്റപ്പെടുത്തി . കെ.ടി ഹുസൈൻ വിഷയാവതരണം നടത്തി .ഹസ്സൻ കുട്ടി പി വി , എം മുഹമ്മദാലി , സിടി സുഹാദ് , ബാവാക്ക , കെ.ടി മുസ്ഥഫ , ഹുസൈൻകക്കാട്ട് തൊടി , സദഖകരിമ്പനക്കൽ , ഷഫീഖ് നാരങ്ങാടൻ , എം ഖാസിം , റഹീസ് കൊരട്ടിയൻ, ആരിഫ് കുണ്ടുവായിൽ , അലി മുസ്ലിയാർ , അലി കരിങ്കപ്പാറ , റഫീഖ് , കുഞ്ഞിപ്പ , ശറഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു . പാലം പുനർനിർമ്മാണം നടത്താൻ സർക്കാർ - ഇതര ഉദ്യോഗസ്ഥർക്ക് പരാതി നൽകി വിഷയം അധികാരികളിലേക്ക് എത്തിച്ച വാർഡ് സെക്രട്ടറി ഷഫീഖിനേ ഷാൾ അണിയിച്ചു ആദരിച്ചു .
0 Comments