ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വയോജനങ്ങൾ , കുട്ടികൾ , സ്ത്രീകൾ , ഭിന്ന ശേക്ഷിക്കാർ , പ്രവാസികൾ എന്നിവരുടെ പ്രത്യേക ഗ്രാമസഭ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസീല ടീച്ചറുടെ അധ്യക്ഷതയിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മാനുപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . 2024-2025 വാർഷിക പദ്ധതിയിൽ വയോജനങ്ങൾ , കുട്ടികൾ , സ്ത്രീകൾ , ഭിന്നശേക്ഷിക്കാർ , പ്രവാസികൾ എന്നിവരുടെ ഉന്നമനത്തിന് വേണ്ടി പദ്ധതികൾ ചർച്ച ചെയ്ത് രൂപീകരിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക ഗ്രാമ സഭ ചേർന്നത് . ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ V. T അമീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ N. ഖദീജ , ഗ്രാമ പഞ്ചായത്തംഗങ്ങളായ ഉമ്മുക്കുത്സു ടീച്ചർ , റംല, CDS ചെയർപേഴ്സൺ ശശികല എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
0 Comments