പുതുവര്‍ഷത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസ് മേധാവി പ്രദം സിങ് ഐ. പി. എസിന്റെ നിര്‍ദേശപ്രകാരം നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എന്‍.ഒ സിബി, ബത്തേരി സബ് ഡിവിഷന്‍ ഡി.വൈ.എസ്.പി അബ്ദുല്‍ ഷരീഫ് എന്നിവരുടെ നേതൃത്വത്തില്‍ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിനു സമീപം വച്ച് നടത്തിയ പരിശോധനയിക്കിടെ അതിമാരക മയക്കുമരുന്നായ 46.65 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട് എരഞ്ഞിക്കല്‍ കളത്തില്‍ വീട്ടില്‍ കെ.അഭി (28) ആണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന ബസില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ബത്തേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.വി ശശികുമാര്‍, എസ്.സി.പി.ഒ മാരായ ഗോപാലകൃഷ്ണന്‍, അരുണ്‍ജിത്,ശിവദാസന്‍, സി.പി.ഒ മിഥിന്‍ തുടങ്ങിയവരും ലഹരിവിരുദ്ധ സേനയിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
0 Comments