ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ വകയിരുത്തി നടപ്പാക്കിയ സ്മാർട്ട് ക്ലാസ് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി. ഫസീല ടീച്ചറിന്‍റെ അദ്ധ്യക്ഷതയിൽ ബഹു. പഞ്ചായത്ത് പ്രസിഡന്‍റ് മാനുപ്പ മാസ്റ്റർ നിർവ്വഹിച്ചു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ എൻ.മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എൻ.കദീജ, മെമ്പർമാരായ മുഹമ്മദലി .കെ ,റംല കെ.പി , ബഡ്സ് സ്കൂൾ ടീച്ചർ രമൃ .കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
0 Comments