വളാഞ്ചേരി:നടക്കാവിൽ ഹോസ്പിറ്റൽ,വര ഫൈൻ ആർട്സ് കോളജ്, എഴുത്തൊരുമ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കാവിൽ ഹോസ്പിറ്റലിൽ നടന്ന 'ഹിമച്ചായം 2023 ' സംസ്ഥാന തല ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി.പ്രശസത ചിത്രകാരൻ ആർട്ടിസ്റ്റ് മദനൻ ചിത്രം വരച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.എം.എ വളാഞ്ചേരി യൂനിറ്റ് പ്രസിഡൻ്റും നടക്കാവിൽ ഹോസ്പിറ്റൽ എം.ഡി.യുമായ ഡോ.എൻ. മുഹമ്മദലി അധ്യക്ഷനായി. വളാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, ഐ.എം.എ വളാഞ്ചേരി യൂനിറ്റ് സെക്രട്ടറി ഡോ കെ.ടി. മുഹമ്മദ് റിയാസ്, സി.പി. മോഹനൻ, വി.പി.എം. സാലിഹ്,ഡോ.ദിവ്യ, നാസർഇരിമ്പിളിയം,സുരേഷ് മേച്ചേരി,നൂറുൽ ആബിദ് നാലകത്ത്, സുരേഷ് പൂവാട്ടു മീത്തൽ, നസീർ തിരൂർക്കാട്, സമീഹ അലി,രാജീവ് കോട്ടക്കൽ സംസാരിച്ചു. ചടങ്ങിൽ ആർട്ടിസ്റ്റ് മദനനെ ഡോ.എൻ.മുഹമ്മദലി ആദരിച്ചു. നടക്കാവിൽ ഹോസ്പ്പിറ്റൽ ജനറൽ മാനേജർ കെ.പി. മുഹമ്മദ് അബ്ദുറഹിമാൻ സ്വാഗതവും വെൽഫെയർ പ്രസിഡൻറ് അമീൻ നന്ദിയും പറഞ്ഞു.ക്യാമ്പിൽ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറോളം പേർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ പേർക്കും സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.
0 Comments