വളാഞ്ചേരി:ഹിമച്ചായം സംസ്ഥാന തല ചിത്രകലാ ക്യാമ്പ് നാളെ (ബുധൻ) നടക്കാവിൽ ഹോസ്പിറ്റലിൽ വെച്ച് നടക്കും.നടക്കാവിൽ ഹോസ്പിറ്റൽ,വര ഫൈൻ ആർട്സ് കോളേജ്, എഴുത്തൊരുമ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ക്യാമ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറോളം പേർ പങ്കെടുക്കും. പ്രായപരിധിയില്ലാതെ ആർക്കും പങ്കെടുക്കാം എന്നുള്ളതാണ് ക്യാമ്പിന്റെ പ്രത്യേകത.രാവിലെ പത്ത് മണിക്ക് പ്രശസത ചിത്രകാരൻ ആർട്ടിസ്റ്റ് മദനൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ക്യാമ്പിൽ മുഖ്യാതിഥിയാകും.ഐ.എം.എ വളാഞ്ചേരി യൂനിറ്റ് പ്രസിഡണ്ടും നടക്കാവിൽ ഹോസ്പിറ്റൽ എം.ഡിയുമായ ഡോ. എൻ. മുഹമ്മദലി അധ്യക്ഷത വഹിക്കും . രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. രാവിലെ പത്തുമുതൽ വൈകുന്നേരം നാലുമണി വരെ നടക്കുന്ന ക്യാമ്പിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പറഞ്ഞു
0 Comments